Top

'ചുവന്ന നക്ഷത്രം'; സണ്‍ പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചത് 'തലൈവര്‍ 169'?

16 Jun 2022 3:54 PM GMT
ഫിൽമി റിപ്പോർട്ടർ

ചുവന്ന നക്ഷത്രം; സണ്‍ പിക്‌ചേഴ്‌സ് പ്രഖ്യാപിച്ചത് തലൈവര്‍ 169?
X

സണ്‍ പിക്‌ചേഴ്‌സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച 'ചുവന്ന നക്ഷത്ര'പോസ്റ്റിന് പിന്നാലെ ചര്‍ച്ചയായി 'തലൈവര്‍ 169'. ചിത്രത്തിന്റെ പ്രഖ്യാപനമാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം സജീവമാകുന്നത്. ചുവന്ന നക്ഷത്തിനൊപ്പം 'അപ്‌ഡേറ്റ് നാളെ രാവിലെ 11 മണിക്ക്' എന്നാണ് കുറിച്ചിരിക്കുന്നത്. എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെങ്കിലും കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

നെല്‍സണ്‍ ദിലീപ് കുമാറിന്റെ ശക്തമായ തിരിച്ചുവരവായിരിക്കും 'തലൈവര്‍ 169' എന്ന് നടന്‍ റെഡിന്‍ കിങ്സ്ലി പറയുന്നു. വിജയ്‌യെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത് 'ബീസ്റ്റി'ന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ രജനികാന്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രത്തെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായിരുന്നു. നെല്‍സണ്‍ മുഴുവന്‍ ശ്രദ്ധയും തിരക്കഥയില്‍ നല്‍കുകയാണെന്ന് റെഡിന്‍ കിങ്സ്ലി പറഞ്ഞു.

തലൈവര്‍ 169 എന്ന് താല്‍ക്കാലിക പേര് നല്‍കിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023 ഏപ്രിലില്‍ സിനിമ തിയേറ്ററുകളില്‍ എത്തിക്കാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് ലക്ഷ്യമിടുന്നത്. രജനികാന്തിനൊപ്പം ശിവരാജ്കുമാറും ചിത്രത്തിന്റെ ഭാഗമാകും. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കഥയുടെ അവസാന ഘട്ട ജോലിയിലാണ് സംവിധായകന്‍. മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും തലൈവര്‍ 169 എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ചിത്രീകരണം ആരംഭിച്ച ശേഷം പുറത്തുവിടും. ചിത്രത്തിന്റെ സംഗീതസംവിധാനം അനിരുദ്ധ് രവി ചന്ദ്രനാണ്. ശിവകാര്‍ത്തികേയനും ചിമ്പുവും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

story Highlights; Talaivar 169 was discussed red star post shared on social media by Sun Pictures

Next Story