Top

സൂര്യയുടെ വീടിന് സംരക്ഷണം ഒരുക്കി പൊലീസ്

നടൻ മാപ്പ് പറയണം പറയണം ഇല്ലത്തപക്ഷം പരിണിത ഫലങ്ങൾ മോശമായിരിക്കും എന്ന മുന്നറിയിപ്പും വന്നിരുന്നു

17 Nov 2021 6:14 AM GMT
ഫിൽമി റിപ്പോർട്ടർ

സൂര്യയുടെ വീടിന് സംരക്ഷണം ഒരുക്കി പൊലീസ്
X

നടൻ സൂര്യയുടെ ടി നഗറിലുള്ള വീടിന് സംരക്ഷണം ഒരുക്കി പൊലീസ്. നടന് നേരെ വിദ്വേഷ പ്രചരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം ഒരുക്കിയത്.

കഴിഞ്ഞ ദിവസമാണ് 'ജയ് ഭീം' സിനിമയില്‍ തങ്ങളുടെ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. നടൻ മാപ്പ് പറയണം പറയണം ഇല്ലത്തപക്ഷം പരിണിത ഫലങ്ങൾ മോശമായിരിക്കും എന്ന മുന്നറിയിപ്പും വന്നിരുന്നു. എന്നാൽ സൂര്യ കലാകാരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. തുടർന്നാണ് നടന് നേരെ നിരന്തരമായ ഭീഷണി ഉയർന്നത്.

ചിത്രത്തിലെ ക്രൂരനായ പൊലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായംഗമല്ല. എന്നിട്ടും അത്തരത്തിൽ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ പറയുന്നത്. പിഎംകെ നേതാവ് അന്‍പുമണി രാമദാസും ആരോപണവുമായി എത്തിയിരുന്നു. അന്‍പുമണി സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു. വണ്ണിയാർ സമുദായത്തിൽപ്പെട്ടവർ സിനിമയുടെ അണിയറപ്രവർത്തകർ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ അഭിനയിച്ചത്.സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷയും ലിജോമോള്‍ ജോസും താര നിരയിലുണ്ട്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.

Next Story