Top

ജെല്ലിക്കെട്ട് പശ്ചാത്തലത്തിൽ സൂര്യ- വെട്രിമാരൻ കൂട്ടുകെട്ടിന്റെ വാടിവാസൽ; ടെസ്റ്റ് ഷൂട്ട് തുടങ്ങി

20 March 2022 12:00 PM GMT
ഫിൽമി റിപ്പോർട്ടർ

ജെല്ലിക്കെട്ട് പശ്ചാത്തലത്തിൽ സൂര്യ- വെട്രിമാരൻ കൂട്ടുകെട്ടിന്റെ വാടിവാസൽ; ടെസ്റ്റ് ഷൂട്ട് തുടങ്ങി
X

സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന ചിത്രമാണ് 'വാടിവാസൽ'. ജെല്ലിക്കെട്ട് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ടെസ്റ്റ് ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്. നൂറ് ജെല്ലിക്കെട്ട് കാളകളെ അണിനിരത്തിയാണ് ചിത്രീകരണം നടക്കുന്നത്.സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

സൂര്യയുടെ സിനിമ ജീവിതത്തില്‍ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും വാടിവാസല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. സി എസ് ചെല്ലപ്പയുടെ വാടിവാസല്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

വരാനിരിക്കുന്ന തമിഴ് സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസല്‍. വി സി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

എതർക്കും തുനിന്തവനാണ് സുര്യയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രം മാർച്ച് 10നാണ് റിലീസ് ചെയ്തത്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ റിലീസ് ചെയ്‌തെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

story highlights: vetrimaaran movie vaadivasal starring suriya started test shooting

Next Story