Top

ബാല ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സൂര്യ; ഒപ്പം ലൊക്കേഷൻ ചിത്രവും

മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

26 May 2022 11:48 AM GMT
ഫിൽമി റിപ്പോർട്ടർ

ബാല ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി സൂര്യ; ഒപ്പം ലൊക്കേഷൻ ചിത്രവും
X

ബാല സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ നിന്ന് സൂര്യ പിന്മാറിയതായി അഭ്യൂഹങ്ങൾക്ക് പരന്നിരുന്നു. ഇപ്പോഴിതാ അഭ്യൂഹത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സൂര്യ. സിനിമയുടെ സെറ്റിൽ തിരിച്ചെത്താൻ കാത്തിരിക്കുന്നു എന്നാണ് സൂര്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം സിനിമയുടെ ഒരു ലൊക്കേഷൻ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ സൂര്യയും ബാലയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും നടൻ സെറ്റിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തതായി അഭ്യൂഹങ്ങൾ വന്നത്. സൂര്യയുടെ 41ാമത്തെ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിൽ കൃതി ഷെട്ടി ആണ് സിനിമയിലെ നായിക. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജി വി പ്രകാശ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി മായപാണ്ടിയാണ് കലാ സംവിധാനം. 'നന്ദ', 'പിതാമകൻ', 'മായാവി' എന്നീ സിനിമകൾക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന സിനിമയാണിത്.

story highlights: suriya reply to the rumours on shelving suriya 41

Next Story