ആരാധകർക്ക് ആവേശം; വൺ മില്യൺ അടിച്ച് സൂര്യയുടെ 'എതര്‍ക്കും തുനിന്തവന്' ഗാനം
നേരത്തെ പുറത്തുവിട്ട 'വാടാ തമ്പി' എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
28 Dec 2021 5:33 AM GMT
ഫിൽമി റിപ്പോർട്ടർ

സൂര്യ നായകനാകുന്ന ചിത്രംഎതര്ക്കും തുനിന്തവനൈൽ പുതിയ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 'ഉള്ളം ഉരുകുതെ' എന്ന് തുടങ്ങുന്ന ഗാനം ഒരു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. സിനിമയുടെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
സൂര്യയും പ്രിയങ്ക മോഹനും അഭിനയിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഡി ഇമ്മൻ ആണ്. നേരത്തെ പുറത്തുവിട്ട 'വാടാ തമ്പി' എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
2022 ഫെബ്രുവരി 4നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ശിവകാര്‍ത്തികേയനുമൊപ്പമുള്ള നമ്മ വീട്ടു പിള്ളയ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് എതര്‍ക്കും തുനിന്തവന്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
അതേസമയം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമാണ് സൂര്യയുടെ അവസാനമിറങ്ങിയ ചിത്രം. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സൂര്യയുടെ ബാനറായ ടു ഡി എന്റര്ടയ്ന്മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.