ആരാധകന്റെ മരണം; കുടുംബത്തിന് സഹായഹസ്തവുമായി സൂര്യ
അര മണിക്കൂറോളം സൂര്യ ജഗദിഷിന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചു.
30 May 2022 2:53 PM GMT
ഫിൽമി റിപ്പോർട്ടർ

തമിഴ് താരം സൂര്യയുടെ ആരാധകരോടുള്ള സ്നേഹം ഏറെ പ്രസിദ്ധമാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയ ആരാധകന്റെ കുടുംബത്തിന് താരം സഹായഹസ്തവുമായി എത്തിയിരിക്കുന്ന വാർത്തയാണ് ശ്രദ്ധ നേടുന്നത്. സൂര്യ ഫാൻസ് നമ്മക്കൽ ജില്ലാ സെക്രട്ടറിയായിരുന്നു ജഗദിഷിന്റെ കുടുംബത്തിലാണ് താരമെത്തി വേദന പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം ഒരു അപകടത്തെ തുടർന്നാണ് ജഗദിഷ് മരണപ്പെട്ടത്. സൂര്യ ജഗദിഷിന്റെ വീട്ടിൽ എത്തുകയും ആരാധകന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
അര മണിക്കൂറോളം സൂര്യ ജഗദിഷിന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചു. ജഗദിഷിന്റെ ഭാര്യയ്ക്ക് ജോലിയും മകൾ ഇനിയയുടെ പഠിപ്പിന് പൂർത്തിയാക്കാൻ സഹായം നൽകുമെന്നും ഉറപ്പ് നൽകി.
അതേസമയം ബാല സംവിധാനം ചെയ്തെ ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. സൂര്യയുടെ 41ാമത്തെ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിൽ കൃതി ഷെട്ടി ആണ് സിനിമയിലെ നായിക. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
story highlights: suriya promises help to the family of a deceased fan