Top

'ഇത് തെലുങ്ക് ആരാധകർക്കുള്ള പക്കാ ട്രീറ്റ്'; 'എതിര്‍ക്കും തുനിന്തവനാ'യി തെലുങ്കിൽ ഡബ്ബ് ചെയ്ത് സൂര്യ

മാർച്ച് 10നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

12 Feb 2022 10:17 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത് തെലുങ്ക് ആരാധകർക്കുള്ള പക്കാ ട്രീറ്റ്; എതിര്‍ക്കും തുനിന്തവനായി തെലുങ്കിൽ ഡബ്ബ് ചെയ്ത് സൂര്യ
X

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എതിര്‍ക്കും തുനിന്തവൻ. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ ലെവലിലാണ് റിലീസ് ചെയ്യുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രമെത്തും. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് വേർഷനായി സൂര്യ തന്നെ ഡബ്ബ് ചെയ്തരിക്കുകയാണ്.

സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ഇത് തെലുങ്ക് ആരാധകർക്കുള്ള പക്കാ ട്രീറ്റ് തന്നെയായിരിക്കും' എന്നാണ് സിനിമയുടെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം സൂര്യ ഡബ്ബ് ചെയ്യുന്ന ചിത്രവും സൺ പിക്ചേഴ്സ് പങ്കുവെച്ചിട്ടുണ്ട്.


മാർച്ച് 10നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. എതർക്കും തുനിന്തവൻ മാസ് സിനിമപ്രേമികളെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും എന്നാണ് നേരത്തെ പാണ്ഡിരാജ് പറഞ്ഞത്. ഒരു പക്കാ ഫാമിലി എന്റർടെയ്നർ ആയ ചിത്രത്തിൽ സൂര്യ കൂടുതൽ ഹീറോയിസം ഉള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നേരത്തെ റിലീസ് ചെയ്ത സിനിമയിലെ ഗാനങ്ങൾക്കും ടീസറിനും സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക. സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Next Story