Top

'കമൽ സാർ എനിക്ക് വാച്ച് തന്നെങ്കിലും, എനിക്കിത് ലഭിച്ചത് നിങ്ങൾ കാരണമാണ്'; കാർത്തി തന്നേക്കാൾ മികച്ച നടനെന്നും സൂര്യ

ആഗസ്റ്റ് 11 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന 'വിരുമാൻ' മുത്തയ്യ ആണ് സംവിധാനം ചെയ്യുന്നത്.

4 Aug 2022 3:44 PM GMT
ഫിൽമി റിപ്പോർട്ടർ

കമൽ സാർ എനിക്ക് വാച്ച് തന്നെങ്കിലും, എനിക്കിത് ലഭിച്ചത് നിങ്ങൾ കാരണമാണ്; കാർത്തി തന്നേക്കാൾ മികച്ച നടനെന്നും സൂര്യ
X

നടനും സൂര്യയുടെ സഹോദരനുമായ കാർത്തിയുടെ വരാനിരിക്കുന്ന ചിത്രം ആണ് 'വിരുമാൻ'. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. 'വിക്രം' ചിത്രത്തിന്റെ വിജയത്തിന് ശേഷം കമൽ ഹാസൻ സമ്മാനിച്ച വാച്ചിനെക്കുറിച്ചും സഹോദരൻ കാർത്തിയുടെ അഭിനയ സിദ്ധിയെക്കുറിച്ചും പറയുകയാണ് നടൻ.

''കമൽ സാർ എനിക്ക് വാച്ച് തന്നെങ്കിലും, എനിക്കിത് ലഭിച്ചത് നിങ്ങൾ കാരണമാണ്," എന്നായിരുന്നു റോളെക്‌സ്‌ വാച്ചിനെക്കുറിച്ച് സൂര്യ പറഞ്ഞത്. "കാർത്തിക്ക് മുൻപ് ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നിരിക്കാം, പക്ഷേ കാർത്തി തന്റെ കഥാപാത്രങ്ങൾക്ക് തന്നേ തന്നെ പൂർണ്ണമായും നൽകുന്നയാളാണ്. അദ്ദേഹം എപ്പോഴും സിനിമയെക്കുറിച്ചാണ് ചിന്തിക്കുന്നത്. വാസ്തവത്തിൽ, ഞാൻ പറയും കാർത്തി ആണ് എന്നേക്കാൾ മികച്ച നടൻ. യുവൻ ശങ്കർ രാജയ്‌ക്കൊപ്പം കാർത്തി നൽകുന്ന സംഭാവന വളരെ വലുതാണ്. 'പൂവെല്ലാം കെട്ടുപ്പാർ' എന്ന ചിത്രത്തിലെ സെനോറിറ്റ എന്ന ആവേശകരമായ ഗാനം യുവൻ സ്‌കോർ ചെയ്തപ്പോൾ, ആ പാട്ടിനായി ഞാൻ എങ്ങനെ നൃത്തം ചെയ്യും എന്ന് ചിന്തിച്ചു. പുതുമുഖമായതിനാൽ അഭിനയിക്കാൻ പഠിച്ചിട്ടില്ല. അതേസമയം കാർത്തിയുടെ ആദ്യ ചിത്രമായ 'പരുത്തിവീരനിൽ' അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു," സൂര്യ പറഞ്ഞു.

സൂരറൈ പോട്രുവിനുള്ള ദേശീയ അവാർഡിനെക്കുറിച്ച് താരം സംസാരിച്ചുതുടങ്ങിയപ്പോൾ, ചടങ്ങിൽ വലിയ കൈയ്യടി മുഴങ്ങി. "ഞാൻ 40 ദിവസത്തിലേറെയായി സ്ഥലത്തില്ലായിരുന്നു. മകളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട ഞാൻ ന്യൂയോർക്കിലേക്ക് പോയിരുന്നു. വാർത്ത അറിഞ്ഞപ്പോൾ, അത് മനസ്സിലാക്കിയെടുക്കാൻ തന്നെ എനിക്ക് മൂന്നു നാല് മണിക്കൂർ എടുത്തു. നിങ്ങൾ അത് നിങ്ങളുടെ ഒന്നായി കണക്കാക്കി. കലയെയും കലാകാരന്മാരെയും ഒരേ അളവിൽ ആഘോഷിക്കുന്ന മധുരൈ പ്രിയപ്പെട്ടതാണ്," സൂര്യ കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 11 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന 'വിരുമാൻ' മുത്തയ്യ ആണ് സംവിധാനം ചെയ്യുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

Story highlights: Suriya says Karthi is a better actor than him

Next Story