Top

സൂര്യ- ബാല ചിത്രത്തിന്റെ പേര് പുറത്തുവിട്ടു; 'വണങ്കാൻ'

മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

11 July 2022 1:35 PM GMT
ജോയേല്‍ സ്റ്റാലിന്‍

സൂര്യ- ബാല ചിത്രത്തിന്റെ പേര് പുറത്തുവിട്ടു; വണങ്കാൻ
X

തെന്നിന്ത്യൻ നടൻ സൂര്യയും സംവിധായകൻ ബാലയും ഒന്നിക്കുന്ന സിനിമയ്ക്ക് പേരിട്ടു. 'വണങ്കാൻ' എന്നാണ് സിനിമയുടെ പേര്. ബാലയുടെ പിറന്നാളിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ തന്നെയാണ് സിനിമയുടെ ടൈറ്റിൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സൂര്യയും ബാലയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

സൂര്യയുടെ 41-ാത്തെ ചിത്രമായി ഒരുങ്ങുന്ന 'വണങ്കാ'ന്റെ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. താടി വളർത്തി ഒരു ഇന്നർ ബനിയനും അണിഞ്ഞ് നിൽക്കുന്ന സൂര്യയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

കൃതി ഷെട്ടി ആണ് സിനിമയിലെ നായിക. മലയാളി താരം മമിത ബൈജുവും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. 2ഡി എന്റടെയ്മെന്റ്സിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജി വി പ്രകാശ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റർ. വി മായപാണ്ടിയാണ് കലാ സംവിധാനം. 'നന്ദ', 'പിതാമകൻ', 'മായാവി' എന്നീ സിനിമകൾക്ക് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന സിനിമയാണിത്.

story highlights: suriya and bala movie titled as vanangaan

Next Story