Top

'ചന്ദ്രു സാറിനെക്കുറിച്ചുളള പുസ്തകങ്ങള്‍ വായിച്ചാണ് കഥാപാത്രമായി മാറിയത്'; ജയ് ഭീമിനെക്കുറിച്ച് സൂര്യ

1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം.

3 Dec 2021 11:16 AM GMT
ഫിൽമി റിപ്പോർട്ടർ

ചന്ദ്രു സാറിനെക്കുറിച്ചുളള പുസ്തകങ്ങള്‍ വായിച്ചാണ് കഥാപാത്രമായി മാറിയത്; ജയ് ഭീമിനെക്കുറിച്ച് സൂര്യ
X

സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രം കഴിഞ്ഞ മാസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സൂര്യ.

ജയ് ഭീം എന്നത് മികച്ച ഒരു അനുഭവം ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ജയ് ഭീമിലെ തന്റെ കഥാപാത്രത്തിന് ആസ്പദമായ അഭിഭാഷകൻ കെ ചന്ദ്രുവിനെക്കുറിച്ച് പുസ്തകങ്ങളിലൂടെയാണ് പഠിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'ചന്ദ്രു സാറിനെ നേരിൽ കണ്ടിട്ടടുണ്ട്. എന്നാൽ അന്ന് അദ്ദേഹത്തെ ആസ്പദമാക്കി ഒരു സിനിമ ചെയ്യുമെന്ന് കരുതിയിരുന്നില്ല സിനിമ ചെയ്യുവാനായി ചന്ദ്രു സാറിനെക്കുറിച്ചുളള പുസ്തകങ്ങൾ വായിച്ചു. ഈ കേസിനെക്കുറിച്ച് പറയുന്ന പുസ്തകം മികച്ചത് ആയിരുന്നു', സൂര്യ പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. മലയാളത്തില്‍ നിന്ന് രജിഷ, ലിജോമോള്‍ ജോസ് എന്നിവർ താര നിരയിലുണ്ട്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.

Next Story