Top

സുൻദീപ് കിഷന്റെ പാൻ ഇന്ത്യൻ ചിത്രം 'മൈക്കിൾ'; ഒപ്പം വിജയ് സേതുപതിയും ഗൗതം മേനോനും; ഫസ്റ്റ് ലുക്ക്

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന 'മൈക്കിൾ' ഒരു ഫാന്റസി ചിത്രമാണ്.

7 May 2022 5:38 AM GMT
ഫിൽമി റിപ്പോർട്ടർ

സുൻദീപ് കിഷന്റെ പാൻ ഇന്ത്യൻ ചിത്രം മൈക്കിൾ; ഒപ്പം വിജയ് സേതുപതിയും ഗൗതം മേനോനും; ഫസ്റ്റ് ലുക്ക്
X

സുന്‍ദീപ് കിഷൻ നായകൻ ആകുന്ന പാൻ ഇന്ത്യൻ ചിത്രം 'മൈക്കിൾ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.താരം ഒരു തോക്കും കയ്യിലേന്തി നിൽക്കുന്നതാണ് പോസ്റ്റർ. വിജയ് സേതുപതി, ഗൗതം മേനോൻ എന്നിവരും സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന 'മൈക്കിൾ' ഒരു ഫാന്റസി ചിത്രമാണ്. ദിവ്യാൻഷ കൗശിക്,വരലക്ഷ്മി ശരത്കുമാർ,വരുൺ സന്ദേശ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി യുടെയും, കരൺ സി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ഭരത് ചൗദരി, പുസ്കൂർ രാം മോഹൻ റാവുവും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശിവ ചെറി, പി ആർ ഒ-എ എസ് ദിനേശ്,ശബരി.

story highlights: sundeep kishan pan indian movie micheal first look poster out

Next Story