Top

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

സംഭവത്തിൽ സിനിമയുടെ സംവിധായകൻ ശങ്കർ, സംഘട്ടന സംവിധായകൻ വിനോദ്, നിർമാതാവ് ദേശ്പാണ്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

10 Aug 2021 5:22 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു
X


കന്നഡ സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി വിവേക് ആണ് മരിച്ചത്. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ആയിരുന്നു അപകടമുണ്ടായത്.
'ലവ് യു രച്ചു' എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ 11 കെ.വി. വൈദ്യുത ലൈനിന് സമീപത്തായി ക്രെയിനിൽ നിൽക്കുമ്പോൾ വിവേകിന് അപ്രതീക്ഷിതമായി അപകടം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. എങ്കിലും വിവേകിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ സിനിമയുടെ സംവിധായകൻ ശങ്കർ, സംഘട്ടന സംവിധായകൻ വിനോദ്, നിർമാതാവ് ദേശ്പാണ്ഡെ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവ് യു രച്ചു.


Next Story