Top

'കൈതി'ക്ക് രണ്ടാം ഭാഗം; സ്‌റ്റേ റദ്ദാക്കി

സ്‌റ്റേ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധാരാളം ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എം മനോജ് നിരീക്ഷിച്ചു

13 Feb 2022 4:14 AM GMT
ഫിൽമി റിപ്പോർട്ടർ

കൈതിക്ക് രണ്ടാം ഭാഗം; സ്‌റ്റേ റദ്ദാക്കി
X

കാര്‍ത്തി നായകനായ തമിഴ് ചിത്രം 'കൈതി'ക്കെതിരെയുള്ള സ്റ്റേ റദ്ദാക്കി. സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സ്‌റ്റേ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധാരാളം ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി കൊല്ലം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എം മനോജ് നിരീക്ഷിച്ചു.

തന്റെ ജീവിതം ആസ്പദമാക്കി എഴുതിയ കഥ അനുവാദമില്ലാതെ ഉപയോഗിച്ചെന്നായിരുന്നു രാജീവിന്റെ പരാതി. 2007ല്‍ എഴുതിയ നോവലില്‍ നിന്നും പകര്‍ത്തിയതാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. താന്‍ കൊലക്കേസില്‍ പ്രതിയാക്കപ്പെട്ട് ചെന്നൈ ജയിലില്‍ കഴിയുന്ന സമയത്തെ സ്വന്തം അനുഭവങ്ങള്‍ പകര്‍ത്തിയ കഥ സിനിമയാക്കാമെന്ന് പറഞ്ഞ് തമിഴ് സിനിമ നിര്‍മ്മാതാവ് പണം നല്‍കിയതായും രാജീവ് പറഞ്ഞിരുന്നു.

കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്താണ് രാജീവ് ടിവിയില്‍ കൈതി കാണുന്നത്. അപ്പോഴാണ് തന്റെ കഥ സിനിമയാക്കിയ വിവരം അറിഞ്ഞതെന്നും രാജീവ് കോടതിയില്‍ പറഞ്ഞിരുന്നു. എഴുതിയ കഥയുടെ കൈയെഴുത്ത് പ്രതിയുടെ പകര്‍പ്പടക്കമുളള രേഖകള്‍ രാജീവ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് രാജീവിന്റെ കഥ പരിശോധിച്ച ശേഷം കൈതിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യരുതെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിച്ചിക്കുകയായിരുന്നു.

Next Story