Top

'റോക്കി ഭായ് ക്യാപിറ്റലിസ്റ്റായി മാറി'; അടിമകളായിരുന്നവരെ മോചിപ്പിച്ച ശേഷം ചൂഷണമെന്ന് സ്റ്റാന്‍ലി ജോണി

സ്ഥിരമായ ഉത്പാദനവും, ഇത് ആര്‍ത്തിക്കും യുദ്ധത്തിനും വഴിവെക്കുന്നുവെന്നും അദ്ദേഹം പറയുന്നു

20 April 2022 6:28 PM GMT
ഫിൽമി റിപ്പോർട്ടർ

റോക്കി ഭായ് ക്യാപിറ്റലിസ്റ്റായി മാറി; അടിമകളായിരുന്നവരെ മോചിപ്പിച്ച ശേഷം ചൂഷണമെന്ന് സ്റ്റാന്‍ലി ജോണി
X

കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച കെജിഫ് സീരിസിലെ സിനിമകള്‍ക്ക് വ്യത്യസ്ത വായനയുമായി ദി ഹിന്ദു ദിനപത്രം ഇന്റനാഷണല്‍ അഫയേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി. ഒന്നാം ഭാഗത്തില്‍ അടിമകളെ ഫ്യൂഡലിസത്തില്‍ നിന്നും മോചിപ്പിച്ച റോക്കി ഭായ് രണ്ടാം ഭാഗത്തില്‍ ക്യാപിറ്റലിസ്റ്റായി മാറി എന്നാണ് സ്റ്റാന്‍ലി ജോണി ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്. അടിമകളായവരെ മോചിപ്പിച്ച ശേഷം റോക്കി ഭായ് ചൂഷണം ചെയ്യുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. സ്ഥിരമായ ഉത്പാദനവും, ഇത് ആര്‍ത്തിക്കും യുദ്ധത്തിനും വഴിവെക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

സ്റ്റാന്‍ലി ജോണിയുടെ വാക്കുകള്‍:

കോളാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ നിന്നും ഫ്യൂഡലിസത്തില്‍ നിന്നും അടിമകളെ വിമോചിപ്പിച്ച ശേഷം അവരെ ചൂഷണം ചെയ്ത ക്യാപിറ്റലിസ്റ്റാണ് റോക്കി ഭായ്. ഒന്നാം ഭാഗം ഫ്യൂഡലിസത്തെക്കുറിച്ചായിരുന്നെങ്കില്‍ രണ്ടാം ഭാഗം ക്യാപിറ്റലിസത്തെക്കുറിച്ചാണ്. റോക്കി അടിമകളെ തൊഴിലാളികളാക്കുന്നു. ഇവര്‍ക്ക് നാമമാത്രമായ അവകാശങ്ങള്‍ അനുവദിക്കുന്നു. പിന്നീട് സ്വര്‍ണ്ണ ഉത്പാദനം വ്യാവസായികവത്കരിക്കുന്നു. പഴയ അടിമകളില്‍ നിന്നും ഒരു സൈന്യത്തെ തന്നെ ഉണ്ടാക്കിയെടുത്ത ശേഷം തന്റെ ഖനനത്തിന് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടാവുന്നില്ലെന്ന് അയാള്‍ ഉറപ്പിക്കുന്നു. ഇവിടെ സ്ഥിരമായ ഉത്പാദനവും, സ്ഥിരമായ ആര്‍ത്തിയും, സ്ഥിരമായ യുദ്ധവും ഉണ്ടാവുന്നു. ഒന്നാം ഭാഗം ഈയടുത്ത്, രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ഇറങ്ങിയ ശേഷം മാത്രമാണ് ഞാന്‍ കണ്ടു തീര്‍ത്തത്. പുതിയൊരു മിത്ത് നിര്‍മ്മിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്, അതില്‍ പ്രശാന്ത് നീല്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തെ തന്നെ ആഗ്രഹിക്കുന്ന, നിരന്തരം തോറ്റുകൊണ്ടിരിക്കുന്ന ഒരാളാണ് നായകന്‍. എന്നാല്‍, അയാളത് നേടിയെടുക്കുക തന്നെ ചെയ്യുന്നു. ഹീറോയിസത്തെ കാഴ്ചക്കാരനുമായി ബന്ധിപ്പിക്കാന്‍ കഴിയുന്നതരത്തില്‍ വൈകാരികയുണ്ട്. ഇന്ത്യന്‍ സിനിമയില്‍ മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ചടുലത സിനിമയ്ക്കുണ്ട്.

രണ്ടാം ഭാഗം എനിക്ക് ഇഷ്ടമായി. റോക്കി ഭായിയുടെ വ്യക്തിത്വത്തിന് മുകളില്‍ പോകുന്ന ചില സീനുകള്‍ ഉണ്ട്. പാര്‍ലിമെന്റിലെ സീന്‍ അത്തരത്തില്‍ ഒന്നാണ്. അതിഭയങ്കരമായ ചില സീനുകളും സിനിമയിലുണ്ട്. പൊലീസ് സ്റ്റേഷനിലെ വെടിവെപ്പ് സീനാണത്. പ്രകാശ് രാജിനെ സ്‌ക്രീനില്‍ കാണാന്‍ കഴിയുന്നത് സന്തോഷകരമാണ്. ആന്‍ഡ്രൂസിന്റെ ഹയര്‍സ്റ്റൈല്‍ എടുത്തുപറയണം.

STORY HIGHLIGHTS: Stanley Johnny says after freeing slaves Rockey Bai exploited the workers

Next Story