'മൂല്യം ഉയർത്തി കെജിഎഫ് നായിക'; 'കോബ്ര'യ്ക്ക് വേണ്ടി താരം വാങ്ങിയത് ആദ്യ പ്രതിഫലത്തേക്കാൾ ഇരട്ടി
ഇതോടെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് താരം
13 July 2022 6:27 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ 'കെജിഎഫ്' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലേക്ക് ചുവടുവച്ച നായികയാണ് ശ്രീനിധി ഷെട്ടി. കെജിഎഫ് ആദ്യ ഭാഗത്തിൽ താരത്തിന്റെ സ്ക്രീൻ പ്രെസൻസ് കുറവായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിൽ റീനയായി താരം തിളങ്ങി. ഇപ്പോൾ ശ്രീനിധിയുടെ മൂന്നാം ചിത്രം 'കോബ്ര' റിലീസിന് തയ്യാറെടുക്കുമ്പോൾ സിനിമയ്ക്ക് വേണ്ടി താരം വാങ്ങിയ പ്രതിഫലമാണ് ചർച്ചയാകുന്നത്.
തന്റെ ആദ്യ ചിത്രമായ കെജിഎഫിൽ നിന്ന് വാങ്ങിയ തുകയുടെ ഇരട്ടിയാണ് വിക്രം നായകനാകുന്ന 'കോബ്ര'യ്ക്ക് വേണ്ടി ശ്രീനിധി വാങ്ങിയിരിക്കുന്നത്. ഇതോടെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് താരം എത്തിയിരിക്കുന്നത്. കെജിഎഫ്: ചാപ്റ്റർ 2വിന് വേണ്ടി ശ്രീനിധി വാങ്ങിയത് മൂന്ന് കോടി രൂപയായിരുന്നുവെങ്കിൽ 'കോബ്ര'യ്ക്ക് വേണ്ടി താരം വാങ്ങിയിരിക്കുന്നത് ആറ് മുതൽ ഏഴ് കോടി വരെയാണ്. ശ്രീനിധിയുടെ ആദ്യ തമിഴ് ചിത്രമാണ് ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയുന്ന 'കോബ്ര'.
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ മുന്നിൽ നിൽക്കുന്നത് നയൻതാര. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തിനായി താരം 10 കോടിയാണ് ആവശ്യപ്പെട്ടത്. രണ്ടാം സ്ഥാനത്ത് നിലവിൽ ശ്രീനിധി ഷെട്ടിയാണുള്ളത്. മൂന്ന് കോടി മുതൽ അഞ്ച് കോടിവരെ പ്രതിഫലം കോടിവരെ താരമൂല്യമുള്ള സാമന്തയാണ് മൂന്നാം സ്ഥാനത്ത്.
Story highlights: Srinidhi Shetty's salary for Cobra is twice than she earned for KGF