Top

ബോളിവുഡിന് മേൽ തെന്നിന്ത്യൻ കൊടുങ്കാറ്റ്; ബോക്സോഫീസിന്റെ 44 ശതമാനവും പിടിച്ചെടുത്ത് കെജിഎഫ്2, ആര്‍ആര്‍ആര്‍, പുഷ്പ

11 May 2022 7:40 AM GMT
ഫിൽമി റിപ്പോർട്ടർ

ബോളിവുഡിന് മേൽ തെന്നിന്ത്യൻ കൊടുങ്കാറ്റ്; ബോക്സോഫീസിന്റെ 44 ശതമാനവും പിടിച്ചെടുത്ത് കെജിഎഫ്2, ആര്‍ആര്‍ആര്‍, പുഷ്പ
X

കെജിഎഫ്2, ആര്‍ആര്‍ആര്‍, പുഷ്പ എന്നീ സിനിമകളുടെ വിജയത്തിലൂടെ ബോളിവുഡ് സിനിമ ഇന്‍ഡസ്ട്രിയിലെ 44 ശതമാനവും കയ്യടക്കി തെന്നിന്ത്യന്‍ സിനിമകള്‍. ഹിന്ദിയിലേക്ക് മൊഴിമാറ്റിയെത്തിയ ഈ ചിത്രത്തിങ്ങള്‍ക്ക് വന്‍ വരവേല്‍പ്പാണ് ബോളിവുഡില്‍ നിന്നും ഉണ്ടായത്.

കണക്കുകള്‍ പ്രകാരം ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചത്രങ്ങള്‍ തെന്നിന്ത്യയില്‍ നിന്നുള്ളതാണ്. പുഷ്പയുടെ ഹിന്ദി പതിപ്പ് 100 കോടിയിലേറെ രൂപയാണ് ബോളുവുഡില്‍ നിന്നും കളക്ട് ചെയ്തത്. ആര്‍ ആര്‍ ആറിന്റെ ഹിന്ദി പതിപ്പ് 270 കോടിയിലേറയും കെജിഎഫ് രണ്ടാം ഭാഗം 412കോടിയിലേറയും നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

കെജിഎഫ് രണ്ടാം ഭഗത്തിന്റെ ആഗോള കളക്ഷന്‍ 1100 ന് മുകളിലാണ്. 1046 കോടിയാണ് ആര്‍ ആര്‍ ആര്‍ ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് ബോളിവുഡില്‍ നിന്നുമാണ്. ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ ഇതുവരെ നേടിയിട്ടുള്ളത് 2000 കോടിക്ക് മുകളിലാണ്.

Story Highlights; South Indian films collected for 44% of the Hindi film market.

Next Story