Top

ശിവകാർത്തികേയന്റെ 'എസ്‍കെ 20'; നായിക യുക്രൈൻ താരം

വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ അഭിനയിക്കുന്നത്

22 March 2022 4:58 AM GMT
ഫിൽമി റിപ്പോർട്ടർ

ശിവകാർത്തികേയന്റെ എസ്‍കെ 20; നായിക യുക്രൈൻ താരം
X

ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രം 'എസ്‍കെ 20' യിലെ നായികയായി യുക്രൈൻ താരം. മറിയ റ്യബോഷപ്‍ക എന്ന യുക്രൈനിയൻ താരമാണ് ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ മറിയയ്ക്ക് സ്വാഗതം ആശംസിച്ചുകൊണ്ട് ട്വിറ്ററിൽ പോസ്റ്റർ പങ്കുവച്ചിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നത് കെ വി അനുദീപാണ്. കരൈക്കുടിയിൽ വച്ചാണ് ചിത്രീകരണം നടക്കുന്നത്. ശിവകാര്‍ത്തികേയനൊപ്പം സത്യരാജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേംഗി അമരെൻ, പ്രാങ്ക്‍സ്റ്റെര്‍ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തമൻ ആണ് സംഗീത സംവിധാനം.

ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് എസ്‍കെ ചിത്രം നിര്‍മിക്കുന്നത്. വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്‍ത്തികേയൻ അഭിനയിക്കുന്നത്. എസ് കെ ചിത്രത്തില്‍ സത്യരാജ് അടക്കമുള്ള കഥാപാത്രങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനോജ് പരമഹംസയാണ് ഛായാഗ്രാഹണം. സിനിമ തമിഴിലും തെലുങ്കിലുമായിയാണ് ഷൂട്ട് ചെയ്യുന്നത്. ശിവകാര്‍ത്തികേയന്റേതായി പുറത്തിറങ്ങുന്ന ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്.

'ഡോണ്‍' എന്ന ചിത്രമാണ് ശിവകർത്തികേയന്റേതായി ഇനി പുറത്തുവരാൻ ഇരിക്കുന്നത്. ചിത്രം മെയ് 13ന് തിയേറ്ററുകളിൽ എത്തും. സിബി ചക്രവർത്തിയാണ് ഡോണിന്റെ സംവിധാനം. ഇത് കൂടാതെ 'അയലാൻ' എന്ന സൈ-ഫൈ ചിത്രവും റിലീസിനായി കാത്തിരിക്കുകയാണ്. ആര്‍ രവികുമാറാണ് അയലാൻ സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ശിവകാര്‍ത്തികേയൻ നായകനാകുന്ന ഒരു മറ്റൊരു ചിത്രം 'റംഗൂണി' നിര്‍മിക്കുന്നത് കമല്‍ഹാസനാണ്. സോണി പിക്ചേഴ്സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാണം.

Story highlights: Sivakarthikeyan's 'SK20'; The heroine is a Ukrainian actress

Next Story