Top

നിര്‍മ്മാതാവായി കമല്‍ ഹാസന്‍, നായകന്‍ ശിവകാര്‍ത്തികേയന്‍; രാജ്കമല്‍ ഫിലിംസിന്റെ പുതിയ ചിത്രം

രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

15 Jan 2022 2:15 PM GMT
ഫിൽമി റിപ്പോർട്ടർ

നിര്‍മ്മാതാവായി കമല്‍ ഹാസന്‍, നായകന്‍ ശിവകാര്‍ത്തികേയന്‍; രാജ്കമല്‍ ഫിലിംസിന്റെ പുതിയ ചിത്രം
X

കമല്‍ഹാസന്റെ നിര്‍മ്മാണ സംരംഭത്തില്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്നു. നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്കമല്‍ ഫിലിംസിന്റെ 51-ാംമത് ചിത്രമാണിത്. സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയാണ് സഹനിര്‍മ്മാതാക്കള്‍. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കമല്‍ ഹാസന്റെ വിക്രം ആണ് രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്

അതേസമയം, ശിവകാര്‍ത്തികേയന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ഡോണ്‍ ആണ്. സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ശിവ കാര്‍ത്തികേയനും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു ശ്രദ്ധയമായ വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്.

Next Story

Popular Stories