Top

'ഡോണി'നും 'പ്രിൻസി'നും ശേഷം ശിവകാർത്തികേയൻ ഇനി 'മാവീരൻ'; പുതിയ സിനിമ പ്രഖ്യാപിച്ചു

15 July 2022 8:05 AM GMT
ഫിൽമി റിപ്പോർട്ടർ

ഡോണിനും പ്രിൻസിനും ശേഷം ശിവകാർത്തികേയൻ ഇനി മാവീരൻ; പുതിയ സിനിമ പ്രഖ്യാപിച്ചു
X

ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മാവീരൻ' എന്ന് പേരിട്ടിരിക്കുന്ന സിനിമ മഡോണി അശ്വിൻ ആണ് സംവിധാനം ചെയ്യുന്നത്. സിനിമ ടൈറ്റിൽ അനൗൺസ്‌മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

സംവിധായകൻ മഡോണി അശ്വിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ശാന്തി ടാക്കീസ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഭരത് ശങ്കര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.


'ഡോൺ' എന്ന സിനിമയാണ് ശിവകർത്തികേയന്റേതായി റിലീസ് ചെയ്തത്. സിബി ചക്രവർത്തി സംവിധാനം ചെയ്ത ചിത്രം 100 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി. എസ് ജെ സൂര്യ, പ്രിയങ്ക മോഹൻ, സമുദ്രകനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'പ്രിൻസ്' എന്ന സിനിമയും അണിയററയിൽ ഒരുങ്ങുന്നുണ്ട്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങുന്ന ചിത്രം അനുദീപ് കെ വി ആണ് സംവിധാനം ചെയ്യുന്നത്. തമന്റെ സംഗീതം ഒരുങ്ങുന്ന 'പ്രിൻസി'ൽ മരിയ റിയാബോഷപ്ക ആണ് നായിക. സത്യരാജും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോണ്ടിച്ചേരി, ലണ്ടൻ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ആഗസ്റ്റ് 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

story highlights: sivakarthikeyan new movie titled as maveeran

Next Story