Top

'ഡോക്ടർ', 'ഡോൺ'... ഇപ്പോൾ 'പ്രിൻസ്'; വീണ്ടും ഹിറ്റ് അടിക്കാൻ ശിവകാർത്തികേയൻ

അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

9 Jun 2022 2:24 PM GMT
ഫിൽമി റിപ്പോർട്ടർ

ഡോക്ടർ, ഡോൺ... ഇപ്പോൾ പ്രിൻസ്; വീണ്ടും ഹിറ്റ് അടിക്കാൻ ശിവകാർത്തികേയൻ
X

ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങുന്ന ചിത്രത്തിന് 'പ്രിൻസ്' എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.

വെള്ള ഷർട്ട് അണിഞ്ഞ് കയ്യിൽ ഒരു ഗ്ലോബുമായി നിൽക്കുന്ന ശിവകാർത്തികേയൻ ആണ് പോസ്റ്ററിലുള്ളത്. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമൻ ആണ് സംഗീതം ഒരുക്കുന്നത്.

മരിയ റിയാബോഷപ്ക ആണ് ചിത്രത്തിലെ നായിക. സത്യരാജും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോണ്ടിച്ചേരി, ലണ്ടൻ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ഓഗസ്റ്റ് 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

'ഡോൺ' എന്ന സിനിമയാണ് ശിവകർത്തികേയന്റേതായി റിലീസ് ചെയ്തത്. ചിത്രം 100 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. തുടർച്ചയായി 100 കോടി കടക്കുന്ന നടന്റെ രണ്ടാമത്തെ ചിത്രമാണ് 'ഡോൺ'. നേരത്തെ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ശിവാകർത്തികേയൻ ചിത്രം 'ഡോക്ടറും' 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.

story highlights: sivakarthikeyan new movie prince first look

Next Story