100 കോടി ക്ലബ്ബില്‍ ഇടം നേടി 'ഡോണ്‍'; ശിവകാര്‍ത്തികേയന്റെ തുടര്‍ച്ചയായ രണ്ടാം ചിത്രം
നേരത്തെ റിലീസ് ചെയ്ത 'ഡോക്ടറും' 100 കോടി നേടിയിരുന്നു
25 May 2022 10:05 AM GMT
ഫിൽമി റിപ്പോർട്ടർ

ശിവകാര്ത്തികേയന് പ്രധാന കഥാപാത്രമായെത്തിയ 'ഡോണ്‍' നൂറ് കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് 12 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്. സോണി മ്യൂസിക് സൗത്തിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ തുടര്‍ച്ചയായ രണ്ട് ചിത്രങ്ങളാണ് ശിവകാര്‍ത്തികേയന്റേതായി നൂറ് കോടി ക്ലബ്ബില്‍ എത്തുന്നത്. നേരത്തെ റിലീസ് ചെയ്ത 'ഡോക്ടറും' 100 കോടി നേടിയിരുന്നു.
നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ഡോണ്‍ മെയ് 13നാണ് തിയേറ്ററുകളില്‍ എത്തിയത്. ആക്ഷന്‍- കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ ശിവകാര്‍ത്തികേയനെ പ്രശംസിച്ച് എത്തിയിരുന്നു. ശിവകാര്‍ത്തികേയനും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന് ഗൗതം മേനോനും ചിത്രത്തില്‍ ഒരു ശ്രദ്ധയമായ വേഷത്തില്‍ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിര്‍വ്വഹിക്കുന്നത്.
Story Highlights; Sivakarthikeyan movie don in the 100 crore club