Top

ഗായകന് അഴുക്ക് ചാലില്‍ വീണ് പരിക്ക്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ കുഴിയടച്ച് അധികൃതര്‍

13 May 2022 4:43 AM GMT
ഫിൽമി റിപ്പോർട്ടർ

ഗായകന് അഴുക്ക് ചാലില്‍ വീണ് പരിക്ക്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ കുഴിയടച്ച് അധികൃതര്‍
X

ഗായകനും മലയാളിയുമായ അജയ് വാര്യര്‍ക്ക് അഴുക്ക് ചാലില്‍ വീണ് പരിക്ക്. ബംഗളൂരു ദൊഡ്ഡകല്ലസാന്ദ്ര മെട്രോ സ്‌റ്റേഷന് സമീപത്താണ് അജയ്ക്ക് അപകടമുണ്ടായത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. സോഷ്യല്‍ മീഡിയയില്‍ സംഭവം ചര്‍ച്ചയായതിന് പിന്നാലെ അധികൃതര്‍ എത്തി ഓവുചാല്‍ താല്‍ക്കാലികമായി അടച്ചു.

ദിവങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തില്‍ അദ്ദേഹത്തിന് ഇടത് കാല്‍മുട്ടില്‍ 13 സിറ്റിച്ച് ഉണ്ടായിരുന്നു. കേരളത്തിലേക്ക് വരുന്നതിനായി മെട്രോ സ്‌റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. എറണാകുളത്തെ ആശുപത്രിയില്‍ എത്തിയാണ് അജയ് ചികിത്സ തേടിയത്.

പിന്നീട് ബംഗളൂരുവില്‍ തിരിച്ചെത്തിയപ്പോള്‍ അപകടം സംഭവിച്ച കുഴി മൂടിയിരുന്നില്ല. പിന്നാലെ അജയ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയായിരുന്നു. പോസ്റ്റ് ചര്‍ച്ചായതിനെ തുടര്‍ന്ന് ബംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി കുഴി അടയ്ക്കുകയായിരുന്നു.

'മഴപെയ്ത് റോഡില്‍ വെള്ളമായതിനാല്‍ വഴിയിലെ സ്ലാബ് തുറന്നത് ശ്രദ്ധയില്‍പെട്ടില്ല. നാട്ടില്‍ പോയി തിരികെയെത്തിയിട്ടും സ്ലാബ് മൂടിയതായികണ്ടില്ല. മറ്റൊരാള്‍ അപകടത്തില്‍പ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണ് അപകടത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടത്' എന്ന് സംഭവത്തില്‍ അജയ് പ്രതികരിച്ചു.

Story Highlights : Singer Ajay Warrier injured after falling into open drain

Next Story