Top

ചിമ്പു അണുബാധയെ തുടർന്ന് ആശുപത്രിയിൽ; കൊവിഡ് അല്ലെന്ന് സ്ഥിരീകരിച്ചു

തൊണ്ടയിൽ അണുബാധ അനുഭവപ്പെട്ടതിനാലാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

11 Dec 2021 2:11 PM GMT
ഫിൽമി റിപ്പോർട്ടർ

ചിമ്പു അണുബാധയെ തുടർന്ന് ആശുപത്രിയിൽ; കൊവിഡ് അല്ലെന്ന് സ്ഥിരീകരിച്ചു
X

തമിഴ് നടൻ ചിമ്പുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടയിൽ അണുബാധ അനുഭവപ്പെട്ടതിനാലാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നടന് കൊവിഡ് അല്ലെന്നും വൈറൽ ഇൻഫക്ഷൻ മാത്രമാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ചിമ്പുവിനെ ഡിസ്‌ചാർജ് ചെയ്തു. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന വെന്ത് തനിന്തത് കാടിന്റെ ചിത്രീകരണത്തിന് ഇടയിലാണ് ചിമ്പുവിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് സിനിമയുടെ ഷൂട്ടിങ്ങ് നിർത്തിവെച്ചു.

'വെന്ത് തനിന്തത് കാടി'ന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുരസ്‌തുവിട്ടത്. 'വിണൈതാണ്ടി വരുവായയ്ക്കും അച്ചം എൻപത് മടമയ്യടായ്ക്കും ശേഷം ഇരുവരും ഒന്നിക്കുന്ന് സിനിമയാണ് വെന്ത് തനിന്തത് കാട്.എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. മലയാളി നടൻ സിദ്ദിഖ് ആണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നീരജ് മാധവും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്ത മാനാട് ആണ് ചിമ്പുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ള ചിത്രമാണ് മാനാട്. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം.

Next Story