'കരിയർ അവസാനിപ്പിക്കാൻ ആലോചിച്ചു, ആത്മീയ പാത സ്വീകരിച്ചു'; 'പത്ത് തല' ചെയ്യാൻ തീരുമാനിച്ചത് ഗൗതം കാർത്തികിന് വേണ്ടിയെന്ന് ചിമ്പു
കന്നഡ ചിത്രം 'മഫ്തി'യുടെ റീമേക്കാണ് 'പത്ത് തല'. ചിത്രത്തിൽ ശിവരാജ്കുമാറും ശ്രീമുരളിയും അവതരിപ്പിച്ച കഥാപത്രങ്ങളായാണ് ചിമ്പുവും ഗൗതം കാർത്തിക്കും എത്തുക
19 March 2023 5:12 PM GMT
ഫിൽമി റിപ്പോർട്ടർ

'പത്ത് തല' സിനിമയുടെ ഓഡിയോ ലോഞ്ചിൽ വീകാരാധീതനായി നടൻ ചിമ്പു. എന്താണ് ചെയ്യുന്നതെന്ന് അറിയാതെ കരിയർ അവസാനിപ്പിച്ച്, ആത്മീയ പാത സ്വീകച്ചുവെന്നും ഗൗതം കാർത്തികിനായാണ് പത്ത് തല ചെയ്തതെന്നും ചിമ്പു പറഞ്ഞു.
"ജീവിതത്തിൽ കടുപ്പമുള്ള കാലത്തിലൂടെയാണ് ഞാൻ കടന്നുപോയത്. എനിക്ക് വേണ്ടതുപോലെ ഒന്നും നടക്കുന്നുണ്ടായില്ല. വലിയ വീഴ്ച പറ്റിയതുപോലെ ആയിരുന്നു. ഞാൻ സിനിമ ചെയ്യുന്നത് എന്തിനാണെന്ന് തോന്നിയിരുന്ന കാലമായിരുന്നു. അഭിനയം വേണ്ടെന്ന് ചിന്തിച്ച് ആത്മീയപാത സ്വീകരിക്കുകപോലും ചെയ്തിരുന്നു."
ചിത്രത്തിന്റെ നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജയുമായി തർക്കിച്ചിരുന്ന സമയത്തേക്കുറിച്ചും സിനിമ ചെയ്യാൻ തീരുമാനമെടുത്തത് സുഹൃത്ത് ഗൗതം കാർത്തികിന് വേണ്ടിയാണെന്നും ചിമ്പു പറഞ്ഞു. "ഞാൻ വീടുവിട്ട് പുറത്തുവരുന്നില്ലെന്ന് അദ്ദേഹം പരാതി പറയുമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്നെ വിളിച്ച് 'മഫ്തി' എന്നൊരു കന്നഡ ചിത്രമുണ്ടെന്നും അത് തമിഴിലൊരുക്കാൻ പദ്ധതിയിടുന്നതായും പറഞ്ഞു. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ്കുമാർ അഭിനയിച്ച കഥാപാത്രമായിരുന്നു എനിക്ക് കരുതി വച്ചിരുന്നത്, അതുകൊണ്ട് ഞാൻ ആദ്യമൊക്കെ എതിർത്തിരുന്നു. അദ്ദേഹത്തെ പോലെ ഒരാളോട് ഞാൻ എങ്ങനെ ചേർച്ചപ്പെടും?"
"സിനിമയിലുള്ളവരെ വിളിച്ച് അവരുടെ ജോലിയെ അഭിനന്ദിക്കുക പതിവാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിന് കാരണം, എന്നെ ഒരിക്കലും ആരും അഭിനന്ദിച്ചിട്ടില്ല. നമ്മളെ തളർത്താൻ ഒരുപാടുപേർ ഉണ്ടാകും. നമുക്ക് നല്ലത് ചെയ്യാനാണ് ആളില്ലാതെ വരിക. എന്റെ കാര്യത്തിൽ എനിക്ക് ആരാധകർ മാത്രമാണ് കുടെയുണ്ടായിട്ടുള്ളത്. ഗൗതം ഇന്നുള്ളിടത്ത് എത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു നല്ല വ്യക്തിയാണ്, ഗൗതമിനായാണ് ഞാൻ ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. എനിക്ക് ഈ സിനിമ ഗുണപ്പെടുമോ എന്ന് അറിയില്ല. എന്നാൽ ഗൗതമിന് ഇത് ഗുണപ്പെടുമെന്ന് നൂറ് ശതമാനം ഉറപ്പാണ്."
ചിമ്പു, ഗൗതം കാർത്തിക് എന്നിവർ ഒന്നിക്കുന്ന 'പത്ത് തല' മാർച്ച് 30നാണ് തിയേറ്ററുകളിൽ എത്തുന്നത്. 2017ൽ റിലീസ് ആയ കന്നഡ ചിത്രം 'മഫ്തി'യുടെ റീമേക്കാണ് 'പത്ത് തല'. ശിവരാജ്കുമാറും ശ്രീമുരളിയും നായകൻമാരായി എത്തിയ കഥാപത്രത്തെയാണ് ചിമ്പുവും ഗൗതം കാർത്തിക്കും അവതരിപ്പിക്കുന്നത്.
Story Highlights: Silambarasan TR says he accepted the film Pathu Thala for to Gautham Karthik