Top

'യാർ അന്ത എജിആർ'; 'പത്ത് തല' ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്

ട്രെയിലറിൽ അതിഗംഭീര സ്കോറാണ് റഹ്മാൻ പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്

18 March 2023 5:05 PM GMT
ഫിൽമി റിപ്പോർട്ടർ

യാർ അന്ത എജിആർ; പത്ത് തല ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്
X

ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'പത്ത് തല'യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു പക്കാ ഗ്യാങ്സ്റ്റർ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലറിൽ വ്യക്തമാണ്. ഗൗതം കാർത്തിക്കിന്റെ ശകതമായ പ്രകടനമായിരിക്കും ചിത്രത്തിൽ എന്ന് ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ രേഖപെടുത്തുന്നുണ്ട്.

ട്രെയിലറിൽ അതിഗംഭീര സ്കോറാണ് റഹ്മാൻ പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.

പ്രിയാ ഭവാനി ശങ്കര്‍, ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോൻ, ടിജെ അരുണാസലം എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിമ്പു ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പത്ത് തല'. മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.

STORY HIGHLIGHTS: Silambarasan starrer Pathu Thala trailer has been released

Next Story