'ജെയിംസ്'; പുനീതിനായി ശബ്ദം നൽകി സഹോദരൻ ശിവ രാജ്കുമാർ
സഹോദരനായി ശബ്ദം നൽകുക എന്നത് വളറ്റെ വൈകാരികമായ കാര്യമായിരുന്നു എന്ന് ശിവ രാജ്കുമാർ അറിയിച്ചു.
3 Feb 2022 7:15 AM GMT
ഫിൽമി റിപ്പോർട്ടർ

അന്തരിച്ച കന്നഡ നടന് പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമാണ് 'ജെയിംസ്'. സിനിമയിലെ പുനീതിന്റെ ഭാഗങ്ങൾക്ക് സഹോദരൻ ശിവ രാജ്കുമാർ ശബ്ദം നൽകിയിരിക്കുകയാണ്.
സഹോദരനായി ശബ്ദം നൽകുക എന്നത് വളറ്റെ വൈകാരികമായ കാര്യമായിരുന്നു എന്ന് ശിവ രാജ്കുമാർ അറിയിച്ചു. 'അപ്പുവിനെ വീണ്ടും സ്ക്രീനിൽ കണ്ടത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. രണ്ടു ദിവസത്തിലധികം എടുത്തു ഡബ്ബിങ്ങ് പൂർത്തിയാക്കാൻ', ശിവ രാജ്കുമാർ പറഞ്ഞു.
സിനിമയുടെ ഡബ്ബിങ്ങ് പൂർത്തിയാക്കുന്നതിന് മുൻപായിരുന്നു പുനീത് വിടവാങ്ങിയത്. തുടർന്നാണ് ശിവ രാജ്കുമാർ സിനിമയ്ക്ക് ശബ്ദം നൽകിയത്. ചിത്രത്തിൽ ശിവ രാജ്കുമാർ അതിഥി വേഷത്തിൽ അഭിനയിക്കുന്നുമുണ്ട്.
മാർച്ച് 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുനീതിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവര്‍ത്തരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസിന്റെ പ്രദര്‍ശനം മാത്രമായിരിക്കും.
ചേതൻ കുമാറാണ് ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന 'ജെയിംസ്' സംവിധാനം ചെയ്യുന്നത്. പ്രിയ ആനന്ദ്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.