അത് ഷൈൻ ടോം ചാക്കോയല്ല; 'ബീസ്റ്റി'ലെ മുഖം മൂടി വില്ലനെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ
നടന്റെ കഥാപാത്രം സിനിമയിലെ ഒരു സസ്പെൻസ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
7 April 2022 1:29 PM GMT
ഫിൽമി റിപ്പോർട്ടർ

വിജയ് ചിത്രം 'ബീസ്റ്റ്' റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ ട്രെയ്ലർ റിലീസിന് പിന്നാലെ മുഖം മൂടി ധരിച്ചെത്തുന്ന വില്ലനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഷൈൻ ടോം ചാക്കോയാണ് മുഖം മൂടിയ്ക്ക് പിന്നിൽ എന്ന തരത്തിൽ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ആ കഥാപാത്രം ഷൈൻ അല്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
'സ്ലംഡോഗ് മില്യണേർ' എന്ന സിനിമയിലൂടെ ശ്രദ്ധയനായ നടൻ അങ്കുർ വികൽ ആണ് മുഖം മൂടിയ്ക്ക് പിന്നിൽ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബീസ്റ്റിൽ തീവ്രവാദികളിൽ ഒരാളായാണ് അങ്കുർ എത്തുന്നത് പറയപ്പെടുന്നു.
പുറത്തിറങ്ങിയ ഗാനങ്ങളിലോ പോസ്റ്ററുകളിലോ ടീസറിലോ ഒന്നും തന്നെ ഷൈൻ ടോം ചാക്കോയുടെ കഥാപാത്രത്തെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അതിനാൽ തന്നെ നടന്റെ കഥാപാത്രം സിനിമയിലെ ഒരു സസ്പെൻസ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ഏപ്രിൽ 13നാണ് റിലീസ് ചെയ്യുന്നത്. കേരളത്തിൽ മാത്രം ചിത്രം 350ഓളം ഫാൻസ് ഷോകളാണ് കളിക്കുന്നത്. ഒരു അന്യഭാഷാ ചിത്രത്തിന്റെ റെക്കോർഡ് കൂടിയാണിത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസാണ് ഏറ്റെടുത്തിരിക്കുന്നത്.
വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒൻപത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരൻ, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.
story highlights: shine tom chacko is not the man behind the mask in beast movie trailer