Top

'ജവാനി'ൽ അപ്പോൾ വിജയ് ഇല്ലേ?; ഷാരൂഖിന്റെ മറുപടി ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

ആസ്ക് എസ്ആർകെ എന്ന ട്വിറ്റർ ഹാഷ് ടാഗ് വഴി ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷാരൂഖ് ഖാൻ.

8 Nov 2022 8:05 AM GMT
ഫിൽമി റിപ്പോർട്ടർ

ജവാനിൽ അപ്പോൾ വിജയ് ഇല്ലേ?; ഷാരൂഖിന്റെ മറുപടി ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
X

വിജയ് ഒരുമിച്ചുള്ള സിനിമ സംഭവിക്കുമെങ്കിൽ സംഭവിക്കട്ടേയെന്ന് ഷാരൂഖ് ഖാൻ. ആസ്ക് എസ്ആർകെ എന്ന ട്വിറ്റർ ഹാഷ് ടാഗ് വഴി ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ ആണ് വിജയ്ക്ക് ഒപ്പം സിനിമ സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്ന സൂചന നൽകുന്ന ഷാരൂഖിന്റെ മറുപടി. വിജയ്-ഷാരൂഖ് കൂട്ടുകെട്ടിൽ എന്നാണ് ഒരു സിനിമ യാഥാർത്ഥ്യമാകുക എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷാരൂഖ്.

വളരെ കൂളായ വ്യക്തിത്വമാണ് വിജയ്‌യുടേതെന്ന് ഷാരൂഖ് പറഞ്ഞു. സിനിമകള്‍ സംഭവിക്കുന്നതാണ്, സംഭവിക്കാന്‍ ഉള്ളതാണെങ്കില്‍ അത് കൃത്യമായി നടക്കുമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ ആറ്റ്‌ലിയുടെ ഷാരൂഖ് ചിത്രമായ 'ജവാനി'ല്‍ അതിഥി വേഷത്തില്‍ വിജയ് അഭിനയിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതേക്കുറിച്ചൊന്നും അദ്ദേഹം പ്രതികരിച്ചില്ല. അതോടെ വിജയ്‌യുടെ ജവാനിലെ സാനിധ്യവും പ്രേക്ഷകർ ചർച്ച ചെയ്യുകയാണ്.

ആറ്റ്‌ലിയുടെ പിറന്നാള്‍ ദിവസം അദ്ദേഹത്തിനൊപ്പം വിജയ്‌യും ഷാരൂഖ് ഖാനും എത്തിയ ചിത്രം സോഷ്യല്‍ മീഡിയയിൽ ആരാധകർ ആഘോഷമാക്കിയിരുന്നു. അതേസമയം കോപ്പിയടി വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ആറ്റ്‌ലി. ജവാന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ചുള്ളതാണ് പരാതി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ നിർമ്മാതാവായ മാണിക്യം നാരായണൻ ആണ് പരാതി നൽകിയിരിക്കുന്നത്. 'പേരരസ്' എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് ആറ്റ്ലി ജവാൻ എഴുതിയത് എന്നാണ് നിർമ്മാതാവിന്റെ ആരോപണം.

Story highlights: Shah Rukh Khan opens up on working with Thalapathy Vijay

Next Story