നയന്‍താര-വിഘ്നേഷ് വിവാഹം; തിളങ്ങി തെന്നിന്ത്യന്‍ താരങ്ങള്‍, മുഖ്യാതിഥിയായി ഷാരൂഖ്; ചിത്രങ്ങള്‍
9 Jun 2022 6:59 AM GMT
ഫിൽമി റിപ്പോർട്ടർ

നയന്‍താര-വിഘ്നേഷ് വിവാഹവേദിയില്‍ തിളങ്ങി തെന്നിന്ത്യന്‍ താരങ്ങള്‍. ചടങ്ങില്‍ മുഖ്യ അതിഥിയായി ഷാരൂഖ് ഖാനും എത്തി. താരങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം സമാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
രജനികാന്ത്, കാര്‍ത്തി, ശരത് കുമാര്‍, ദിവ്യര്ശനി, അറ്റ്ലി, മണിരത്നം, വിജയ്, ദിലീപ് തുടങ്ങിയവരാണ് വിവാഹവേദിയില്‍ എത്തിയിരിക്കുന്നത്. അജിത്ത് കുടുംബത്തോടൊപ്പം എത്തിയിട്ടുണ്ട്.
മഹാബലിപുരത്തെ ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശമില്ല. വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിഥികള്‍ക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്നേഷ് നേരത്തെ അറിയിച്ചിരുന്നു.
കമല്ഹാസന്, സൂര്യ, വിജയ് സേതുപതി തുടങ്ങിയ താരങ്ങളും അതിഥിളാണ്. 30 അധികം താരങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. കൂടാതെ രാഷ്ട്രീയ രംഗത്തെ പലര്‍ക്കും ക്ഷണമുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചടങ്ങില്‍ പങ്കെടുത്തേക്കും.
Story Highlights; Shah Rukh Khan and south Indian actors in Nayanthara-Vignesh marriage