Top

ശകുന്തളയായി സാമന്ത, ദുഷ്യന്തനായി ദേവ് മോഹന്‍; 'ശാകുന്തളം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

'അഭിജ്ഞാനശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്

21 Feb 2022 5:55 AM GMT
ഫിൽമി റിപ്പോർട്ടർ

ശകുന്തളയായി സാമന്ത, ദുഷ്യന്തനായി ദേവ് മോഹന്‍; ശാകുന്തളം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
X

തെന്നിന്ത്യന്‍ താരം സമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം 'ശാകുന്തള'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൊതുവെ കണ്ടുവരുന്ന ശകുന്തളയുടെ ലുക്കില്‍ നിന്നും വ്യത്യസ്തതയൊന്നും തന്നെയില്ലാതെ കാടിനുള്ളില്‍ മാനുകള്‍ക്കും മൈലുകള്‍ക്കുമിടയില്‍ ഇരിക്കുന്ന ശകുന്തളയായ സാമന്തയാണ് പോസ്റ്ററിലുള്ളത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളിള്‍ക്ക് സുപരിചതനായ ദേവ് മോഹന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുഷ്യന്തനായാണ് താരം എത്തുന്നത്. അദിതി ബാലന്‍, മോഹന്‍ ബാബു, പ്രകാശ് രാജ്, അനന്യ നാഹല്ലെ, മധു ബാല എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. തെലുങ്ക് താരം അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ശാകുന്തളം. ഭരത രാജകുമാരിയായാണ് അര്‍ഹ എത്തുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.

രുദ്രമദേവിക്ക് ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാകുന്തളം. 'അഭിജ്ഞാനശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. കേട്ട് പഴകിയ പുരാണങ്ങളില്‍ നിന്നും ശകുന്തളയുടെ കാഴ്ചപ്പാടിലൂടെയാണ് ശാകുന്തളം കഥ പറയുന്നതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുണ ടീംവര്‍ക്ക്‌സ് ആന്റ് ദില്‍ രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Story Highlights; Shaakuntalam firstlook poster

Next Story