Top

'ഹൈപ്പ് കൂട്ടാനാണ് 32 കോടി എന്ന് പറഞ്ഞത്'; ആയിരത്തിൽ ഒരുവന്റെ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തി സെൽവരാഘവൻ

18 കോടി മാത്രമേ ചിലവ് വന്നുള്ളൂ എന്നും 32 കോടി എന്ന് പറഞ്ഞത് ഹൈപ്പ് കൂട്ടാനായിരുന്നു എന്നും സെൽവരാഘവൻ അറിയിച്ചു.

19 Aug 2021 11:24 AM GMT
ഫിൽമി റിപ്പോർട്ടർ

ഹൈപ്പ് കൂട്ടാനാണ് 32 കോടി എന്ന് പറഞ്ഞത്; ആയിരത്തിൽ ഒരുവന്റെ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തി സെൽവരാഘവൻ
X


സെൽവരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആയിരത്തിൽ ഒരുവൻ 2 ബജറ്റ് കൂടിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതായി അഭ്യൂഹങ്ങൾ പരന്നതും അതിന് സംവിധായകൻ മറുപടി നൽകിയതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ആദ്യഭാഗത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സെൽവരാഘവൻ.
ആയിരത്തിൽ ഒരുവൻ ആദ്യഭാഗം ചെയ്യാൻ 18 കോടി മാത്രമേ ചിലവ് വന്നുള്ളൂ എന്നും 32 കോടി എന്ന് പറഞ്ഞത് ഹൈപ്പ് കൂട്ടാനായിരുന്നു എന്നും സെൽവരാഘവൻ അറിയിച്ചു.
18 കോടി മാത്രമേ ചിലവ് വന്നുള്ളൂ എന്നും 32 കോടി എന്ന് പറഞ്ഞത് ഹൈപ്പ് കൂട്ടാനായിരുന്നു എന്നും സെൽവരാഘവൻ അറിയിച്ചു. മെഗാ ബജറ്റ് സിനിമയെന്ന് കാണിച്ച് ഹൈപ്പ് കൂട്ടാനായിരുന്നു 32 കോടി ചെലവായെന്ന് പറഞ്ഞത്. എന്നാൽ അതൊരു അബദ്ധമായിപ്പോയി. മുടക്കുമുതല്‍ തിരിച്ചുപിടിച്ചിട്ടും സിനിമ ആവറേജായാണ് പരിഗണിക്കപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു. എന്ത് കാരണത്താലായാലും ഇത്തരം നുണകൾ പറയരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുവര്‍ഷ ദിനത്തിലാണ് സെല്‍വരാഘവന്‍ സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആയിരത്തില്‍ ഒരുവന്‍2'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. കാര്‍ത്തി, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010-ലാണ് പുറത്തിറങ്ങിയത്.



Next Story