Top

'എപ്പോഴാണ് ഈ പ്രീപ്രൊഡക്ഷൻ നടന്നത്?' ആയിരത്തിൽ ഒരുവൻ 2 ഉപേക്ഷിക്കുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് സെൽവരാഘവൻ

അണിയറപ്രവർത്തകർ ചിത്രം ഉപേക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

8 Aug 2021 1:28 PM GMT
ഫിൽമി റിപ്പോർട്ടർ

എപ്പോഴാണ് ഈ പ്രീപ്രൊഡക്ഷൻ നടന്നത്? ആയിരത്തിൽ ഒരുവൻ 2 ഉപേക്ഷിക്കുന്നു എന്ന വാർത്തകളോട് പ്രതികരിച്ച് സെൽവരാഘവൻ
X


തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി സെല്‍വരാഘവന്‍ ഒരുക്കുന്ന ആയിരത്തില്‍ ഒരുവന്‍ 2. അണിയറപ്രവർത്തകർ ചിത്രം ഉപേക്ഷിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ വിഷായത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സെൽവരാഘവൻ.
ആയിരത്തിൽ ഒരുവൻ 2ന്റെ റിസർച്ചുകൾക്കായും മറ്റ് പ്രീപ്രൊഡക്ഷൻ വർക്കുകൾക്കായും തന്നെ കോടികൾ ചിലവ് വന്നു. അതിനാൽ തന്നെ ചിത്രം ഉദ്ദേശിക്കുന്നതിനേക്കാൾ വളരെ വലിയ ബജറ്റ് ആകും എന്നതിനാൽ ചിത്രം നിർത്തിവെക്കാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇതിനുപിന്നാലെയാണ് സെൽവരാഘവൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്.എപ്പോഴാണ് ഈ പ്രീപ്രൊഡക്ഷൻ നടന്നത് എന്ന് പറയാമോ, അതുപോലെ ഏതാണ് ഈ അജ്ഞാതനായ നിർമ്മാതാവ് എന്നും അദ്ദേഹം ചോദിക്കുന്നു.

പുതുവര്‍ഷ ദിനത്തിലാണ് സെല്‍വരാഘവന്‍ സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആയിരത്തില്‍ ഒരുവന്‍2'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. കാര്‍ത്തി, പാര്‍ത്ഥിപന്‍, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010-ലാണ് പുറത്തിറങ്ങിയത്.


Next Story