Top

'ഇനി തീയേറ്ററിൽ കാണാം'; ശിവകാർത്തികേയന്റെ 'ഡോൺ' റിലീസ് തീയതി പ്രഖ്യാപിച്ചു

മാർച്ച് 25 ന് വേൾഡ് വൈഡ് തീയേറ്റർ റിലീസിനൊരുങ്ങുകയാണ് ചിത്രം

31 Jan 2022 7:19 AM GMT
ഫിൽമി റിപ്പോർട്ടർ

ഇനി തീയേറ്ററിൽ കാണാം; ശിവകാർത്തികേയന്റെ ഡോൺ റിലീസ് തീയതി പ്രഖ്യാപിച്ചു
X

ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം 'ഡോൺ' റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 25 ന് വേൾഡ് വൈഡ് തീയേറ്റർ റിലീസിനൊരുങ്ങുകയാണ് ചിത്രം. താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ മറ്റൊരു ടീസർ കൂടി ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.

സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ- കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രമാണ് 'ഡോൺ'. ശിവ കാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എസ് ജെ സൂര്യ, പ്രിയങ്ക, സമുദ്രകിനി, സൂരി തുടങ്ങിയവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധയമായ വേഷത്തിൽ എത്തുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവ്വഹിക്കുന്നത്.

Next Story