ചിയാന്റെ 'കോബ്ര'യില്‍ സര്‍ജാനോ ഖാലിദും
സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സര്‍ജാനോ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവച്ചു
6 Jan 2022 2:08 PM GMT
ഫിൽമി റിപ്പോർട്ടർ

ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം 'കോബ്ര'യില്‍ മലയാളി താരം സര്‍ജാനോ ഖലിദും. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സര്‍ജാനോ സാമൂഹിക മാധ്യങ്ങളില്‍ പങ്കുവച്ചു. തന്റെ കഥാപാത്രത്തിന്റെ ചിത്രീകരണം അവസാനിച്ചുവെന്ന് അറിയിച്ചുകൊണ്ടാണ് സര്‍ജാനോ ഖാലിദ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധി മൂലം ഏറെ തവണ കോബ്രയുടെ ചിത്രീകരണം മുടങ്ങിയിരുന്നു. അതിനെ തുടര്‍ന്നാണ് അവസാന ഷെഡ്യൂള്‍ ചെന്നൈയിലെ സ്റ്റുഡിയോയില്‍ ചിത്രീകരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
അജയ് ജ്ഞാനമുത്തുവാണ് കോബ്ര സംവിധാനം ചെയ്യുന്നത്. ഇര്ഫാന് പത്താന് ചിത്രത്തില്‍ അസ്ലാന് യില്‍മാസ് എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിക്രമിനെയും ഇര്ഫാന് പത്താനെയും കൂടാതെ കെ എസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാളിനി, പദ്മപ്രിയ, മലയാളി താരങ്ങളായ മാമുക്കോയ, റോഷന് മാത്യൂസ, ഹരീഷ് പേരടി തുടങ്ങിയ വന്‍താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റിണിയും ചിത്രത്തിലെ പ്രധാനമായ ഒരു വേഷത്തില്‍ എത്തുന്നു.
ഏഴ് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കണ്ണനാണ് ഛായാഗ്രഹണം. ഭുവന് ശ്രീനിവാസന് എഡിറ്റിങ്ങ്. ആക്ഷന്‍ കൊറിയോഗ്രാഫി ദിലീപ് സുബ്ബരായന്‍.