Top

'വാരിസ് ഒരു കുടുംബ ചിത്രം'; വിജയ്‌യുടെ പിതാവിന്റെ വേഷത്തിൽ ശരത് കുമാർ

ശ്യാം വിജയ്‌യുടെ സഹോദരന്റെ വേഷത്തിലുമെത്തും.

2 Aug 2022 3:55 AM GMT
ഫിൽമി റിപ്പോർട്ടർ

വാരിസ് ഒരു കുടുംബ ചിത്രം; വിജയ്‌യുടെ പിതാവിന്റെ വേഷത്തിൽ ശരത് കുമാർ
X

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് 'വാരിസ്'. വമ്പൻ താരനിര തന്നെ ഭാഗമാകുന്ന സിനിമയിൽ ശരത് കുമാറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചുമുള്ള ശരത് കുമാറിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്‌.

'വാരിസ്' ഒരു കുടുംബ ചിത്രമായിരിക്കുമെന്നും ഏറെ വൈകാരികമായ കഥയായിരിക്കും പറയുക എന്നുമാണ് ശരത് കുമാർ പറയുന്നത്. താൻ സിനിമയിൽ വിജയ്‌യുടെ പിതാവിന്റെ വേഷത്തിലാകും എത്തുക. ശ്യാം വിജയ്‌യുടെ സഹോദരന്റെ വേഷത്തിലുമെത്തും. നിരവധി ഗാനങ്ങളുള്ള എന്റർടെയ്നറാകും സിനിമ എന്നും ശരത് കുമാർ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രന്‍ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. തമനാണ് ചിത്രത്തിനായി സംഗീതം നിർവഹിക്കുന്നത്.

സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'വാരിസ്'. 2017-ൽ പുറത്തിറങ്ങിയ 'മെർസൽ' ആയിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചെത്തിയ ചിത്രം. ഒരു പ്രമുഖ തെലുങ്ക് നടനെയാണ് ആദ്യം ഈ സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നത്. എന്നാൽ ഡേറ്റിൽ ക്ലാഷ് ഉണ്ടായതിനെ തുടർന്ന് എസ്ജെ സൂര്യയിലേക്ക് എത്തുകയായിരുന്നു.

രശ്‌മിക മന്ദാനയാണ് നായിക. പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി ഉൾപ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവിൽ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.

story highlights: sarath kumar says that varisu will be a family entertainer

Next Story