ധനുഷിന്റെ 'വാത്തി'യില്‍ നായികയായി സംയുക്ത മേനോന്; പൂജ ചിത്രങ്ങള്‍ പങ്കുവച്ച് താരം
3 Jan 2022 8:38 AM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷ് നായകുന്ന പുതിയ ചിത്രം 'വാത്തി'യില്‍ നായികയായി മലയാളി താരം സംയുക്ത മേനോന്. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങല്‍ സുയക്ത സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. 'ഒരു സാധാരണക്കാരന്റെ അതിമോഹമായ യാത്രയുടെ ശുഭകരമായ തുടക്കമെന്ന്' ചിത്രങ്ങള്‍ക്കൊപ്പം സംയുക്ത കുറിച്ചു.
ധനുഷ് തന്നെയായിരുന്നു 'വാത്തി'യുടെ പ്രഖ്യാപനം നടത്തിയത്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി അഞ്ചിനാണ് ചിത്രീകരണം ആരംഭിക്കുക. തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് വാത്തി.
ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ദിനേഷ് കൃഷ്ണനാണ്. ധനുഷിനനും സംയുക്തക്കും പുറമെ ആരൊക്കെയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.