Top

അപകീർത്തിപ്പെടുത്തി; യുട്യൂബ് ചാനലുകൾക്ക് എതിരെ മാനനഷ്ടക്കേസുമായി സാമന്ത

സുമൻ ടിവി, തെലുഗു പോപ്പുലർ ടിവി തുടങ്ങിയ യുട്യൂബ് ചാനലുകൾക്ക് എതിരെയാണ് നടി മാനനഷ്ടകേസ് ഫയൽ ചെയ്തിരിക്കുന്നത്. വെങ്കട് റാവു എന്ന വ്യക്തിക്കെതിരെയും സാമന്ത പരാതി നൽകിയിട്ടുണ്ട്.

21 Oct 2021 10:28 AM GMT
ഫിൽമി റിപ്പോർട്ടർ

അപകീർത്തിപ്പെടുത്തി; യുട്യൂബ് ചാനലുകൾക്ക് എതിരെ മാനനഷ്ടക്കേസുമായി സാമന്ത
X

സാമന്തയും നാഗചൈതന്യയുമായുള്ള വിവാഹ മോചന വാർത്തയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ഊഹാപോഹങ്ങളും കഥകളും പരന്നിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് സാമന്ത.

സുമൻ ടിവി, തെലുഗു പോപ്പുലർ ടിവി തുടങ്ങിയ യുട്യൂബ് ചാനലുകൾക്ക് എതിരെയാണ് നടി മാനനഷ്ടകേസ് ഫയൽ ചെയ്തിരിക്കുന്നത്. വെങ്കട് റാവു എന്ന വ്യക്തിക്കെതിരെയും സാമന്ത പരാതി നൽകിയിട്ടുണ്ട്.

നേരത്തെ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ നടി പ്രതികരിച്ചിരുന്നു. വിവാഹ മോചനം എന്നത് തന്നെ വേദനയേറിയ ഒന്നാണെന്നും മുറിവുണങ്ങാന്‍ എനിക്കല്‍പ്പം സമയം അനുവദിക്കൂയെന്നുമാണ് സാമന്ത ട്വിറ്ററിലൂടെ പ്രതികരിച്ചത്.

നിരവധി അഭ്യൂഹങ്ങള്‍ക്കിടയില്‍ അടുത്തിടെയാണ് വിവാഹമോചിതരാകുന്ന കാര്യം സാമന്തയും നാഗ ചൈതന്യയും ശരിവച്ചത്. പിരിയാന്‍ തീരുമാനിച്ച വിവരം ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവക്കുകയായിരുന്നു. ഏറെ ആലോചിച്ചതിന് ശേഷം ഭാര്യ ഭര്‍ത്താക്കാന്മാര്‍ എന്ന നിലയില്‍ പിരിയാനും സ്വന്തം പാത പിന്തുടരാനും തീരുമാനിച്ചു എന്നാണ് താരങ്ങള്‍ പറഞ്ഞത്.

Next Story

Popular Stories