ഒന്നര കോടിയല്ല, 'പുഷ്പ'യിലെ ഗാനത്തിന് സാമന്തയുടെ പ്രതിഫലം അഞ്ച് കോടി
സാമന്തയുടെ ആദ്യ ഡാന്‍സ് നമ്പര്‍ കൂടിയാണിത്
17 Jan 2022 11:27 AM GMT
ഫിൽമി റിപ്പോർട്ടർ

അല്ലു അര്ജുന് ചിത്രം 'പുഷ്പ'യിലെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു നടി സാമന്ത ചുവടുവെച്ച 'ഓ അണ്ടവാ' എന്ന ഗാനം. മൂന്ന് മിനിറ്റ് മാത്രമുള്ള പാട്ടിന് താരം വാങ്ങിയ പ്രതിഫലം അഞ്ച് കോടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സാമന്തയുടെ ആദ്യ ഡാന്‍സ് നമ്പര്‍ കൂടിയാണിത്. ഇതിനായി ഒന്നരക്കോടിയാണ് സാമന്ത വാങ്ങിയത് എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ കണക്ക് ചര്‍ച്ചയാകുന്നത്.
ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ഗാനം സിനിമയുടെ റിലീസിന് മുമ്പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. അടുത്തിടെ പുറത്തിറങ്ങിയ വീഡിയോയ്ക്ക് 52കോടിയിലധികം കാഴ്ചക്കാരാണ് ഇതുവരെയുള്ളത്. ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രാവതി ചൗഹാന് ആണ്. അഞ്ച് ഭാഷകളിലായി ഇറങ്ങിയ പാട്ടിന്റെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്.
ഗാനം പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മെന്‍സ് അസോസിയേഷന് എന്ന സംഘടന നേരത്തെ പരാതിയുമായി എത്തിയിരുന്നു. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെകാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ടായിരുന്നു പരാതി.