'പുഷ്പ'ക്ക് ശേഷം അടുത്ത ഡാന്‍സ് നമ്പറുമായി സാമന്ത
26 Jan 2022 11:11 AM GMT
ഫിൽമി റിപ്പോർട്ടർ

അല്ലു അര്ജുന് ചിത്രമായ 'പുഷ്പ'ക്ക് ശേഷം വീണ്ടും ഡാന്‍സ് നമ്പറുമായി സാമന്ത. വിജയ് ദേവരകൊണ്ട നായകനാകുന്ന 'ലൈഗര്‍' എന്ന ചിത്രത്തിലാണ് സാമന്ത ഐറ്റം ഡാന്‍സുമായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. അനന്യ പാണ്ഡെയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 25ന് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഇന്ത്യയിലും യു എസിലുമായിയാണ് ചിത്രീകരണം നടന്നത്. പ്രശസ്ത സംവിധായകന് പൂരി ജഗന്നാഥ് ചിത്രം ഒരുക്കുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് 'ലൈഗര്‍ '. രമ്യ കൃഷ്ണന്, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ എന്നിവര്‍ക്ക് ഒപ്പം വിദേശ താരങ്ങളും വേഷമിടുന്നു.
ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് ലൈഗറില്‍ അഭിനയിക്കുന്നുണ്ട്. ഹിന്ദിയിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളം, കന്നഡ, തമിഴ് ഭാഷകളില്‍ മൊഴി മാറ്റിയും പ്രദര്‍ശനത്തിനെത്തും. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചാര്‍മി കൗര്‍, പൂരി ജഗനാഥ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.
അതേസമയം, പുഷ്പയിലെ 'ഓ അണ്ടവാ' എന്ന സാമന്തയുടെ ഡാന്‍സിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സാമന്തയുടെ ആദ്യ ഡാന്‍സ് നമ്പര്‍ കൂടിയായിരുന്നു അത്. മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള പാട്ടിന് താരം വാങ്ങിയ പ്രതിഫലം അഞ്ച് കോടിയാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.
- TAGS:
- Samatha
- Liger movie
- pushpa