'നയൻതാരയെ പോലെ മറ്റാരുമില്ല'; താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും കഠിനാധ്വാനിയെന്ന് സാമന്ത
നയന്‍താര കണ്മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിൾ ലൗ സ്റ്റോറിയാണ്.
29 April 2022 12:59 PM GMT
ഫിൽമി റിപ്പോർട്ടർ

നയൻതാരയും സാമന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം 'കാതുവാക്കിലെ രണ്ടു കാതല്‍' കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ നയൻതാരയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് സാമന്ത. തന്റെ ട്വിറ്റർ ഹാൻഡിളിലൂടെയാണ് സാമന്ത നയൻതാരയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കുവെച്ചത്.
'നയൻതാരയെ പോലെ മറ്റാരുമില്ല. അവർ വളരെ ധീരയാണ്, വിശ്വസ്തയാണ്, അതോടൊപ്പം ഞാൻ കണ്ടിട്ടുള്ളതിൽ തന്നെ ഏറ്റവും കഠിനാധ്വാനിയുമാണ്', സാമന്ത ട്വീറ്റ് ചെയ്തു.
#Nayanthara is #Nayanthara💕there is no one like her . She is real,fiercely loyal and one of the most hard working people I have met #Kanmani #KaathuvakulaRenduKaadhal #AskSam https://t.co/8Crkmn8BLE
— Samantha (@Samanthaprabhu2) April 29, 2022
പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു സിനിമയുടെ ഭാഗമാകണം എന്നായിരുന്നു എന്റെ ആഗ്രഹം. ഒരുപാട് ചിന്തിക്കാതെ... ഒരുപാട് വിശകലനം ചെയ്യാതെ.. നമ്മുടെ ദൈനംദിന തിരക്കുകളിൽ നിന്ന് ഒരവധിയെടുത്ത് അൽപ്പം ചിരിക്കേണ്ടതുണ്ട്. കാതുവാക്കിലെ രണ്ടു കാതല്‍ എന്നത് എന്നെ സംബന്ധിച്ചിടത്തോളം അത്തരമൊന്നായിരുന്നു', സാമന്ത പറഞ്ഞു.
I wanted to be a part of a film that made people smile 😊
— Samantha (@Samanthaprabhu2) April 29, 2022
Not think .. not over analyse…not dissect ..
Just take a break from our day to day issues and laugh a little 💕 #Khatija and #KaathuvakulaRenduKaadhal was that for me https://t.co/Qu98mfalpZ
വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാൻ താൻ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു എന്നും അത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു എന്നും സാമന്ത പറഞ്ഞു. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിൾ ലൗ സ്റ്റോറിയാണ്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് 'കാതുവാക്കിലെ രണ്ടു കാതല്‍'.
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കലാ മാസ്റ്റര്‍, റെഡിന് കിംഗ്സ്ലി, ലൊല്ലു സഭാ മാരന്, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര് കതിര്, വിജയ് കാര്‍ത്തിക് കണ്ണന് എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
story highlights: samantha shares the experiences with nayanthara