Top

"കുറച്ച് പക്വത കാണിക്കൂ"; നാഗ ചൈതന്യ-ശോഭിത പ്രണയവാർത്തയിൽ പ്രതികരിച്ച് സമാന്ത

ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം.

22 Jun 2022 7:51 AM GMT
ഫിൽമി റിപ്പോർട്ടർ

കുറച്ച് പക്വത കാണിക്കൂ; നാഗ ചൈതന്യ-ശോഭിത പ്രണയവാർത്തയിൽ പ്രതികരിച്ച് സമാന്ത
X

മുൻ ഭർത്താവ് നാഗചൈതന്യക്കെതിരെ ഗോസിപ്പുകൾ ഉണ്ടാക്കുന്നത് സമാന്തയുടെ പിആർ ടീം ആണെന്ന പ്രചാരണത്തിൽ പ്രതികരിച്ച് നടി സമാന്ത. കടുത്ത ഭാഷയിൽ ആയിരുന്നു പ്രചാരണത്തോടുള്ള നടിയുടെ പ്രതികരണം.

തെലുങ്ക് നടൻ നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും പ്രണയത്തിൽ ആണെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. നടൻ്റെ പ്രതിഛായ തകർക്കാൻ മുൻ ഭാര്യയും നടിയുമായ സമാന്തയുടെ പിആർ ടീം ആണ് ഇത്തരത്തിൽ വാർത്ത പ്രചരിപ്പിക്കുന്നത് എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. ഇതിനോടായിരുന്നു സമാന്തയുടെ പ്രതികരണം. ട്വിറ്ററിലൂടെ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് സമാന്ത കടുത്ത ഭാഷയിൽ വാർത്തയോട് പ്രതികരിച്ചത്.

" പെൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് സത്യം !!

ആൺകുട്ടിക്കെതിരെ ഗോസിപ്പ് വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത് !!

കുറച്ച് പക്വത കാണിക്കൂ…

ഈ വിഷയത്തിൽ ഉൾപ്പെട്ടവർ മൂവ്ഓൺ ചെയ്ത് കഴിഞ്ഞു.. നിങ്ങൾ നിങ്ങളുടെ ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കൂ!," സമാന്ത ട്വീറ്റ് ചെയ്തു.

Story highlights: Samantha Ruth Prabhu on report claiming she planned rumours about ex-husband Naga Chaithanya

Next Story