Top

'യശോദ'യായി സാമന്ത; ഫസ്റ്റ് ഗ്ലിംപ്സും ഒപ്പം റിലീസ് തീയതിയും

ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

5 May 2022 8:25 AM GMT
ഫിൽമി റിപ്പോർട്ടർ

യശോദയായി സാമന്ത; ഫസ്റ്റ് ഗ്ലിംപ്സും ഒപ്പം റിലീസ് തീയതിയും
X

തെന്നിന്ത്യൻ താരം സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'യശോദ'യുടെ ഫസ്റ്റ് ഗ്ലിംപ്‍സ് പുറത്ത്. ഹരി-ഹരീഷ് എന്നിവരാണ് യശോദയുടെ സംവിധാനം നിർവഹിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ഒരേസമയം ഓഗസ്റ്റ് 12ന് യശോദ റിലീസ് ചെയ്യാനാണ് പദ്ധതി.


ശ്രീദേവി മൂവീസിന്റെ നിർമാണത്തിൽ ചിത്രമാണ് യശോദ. ഉണ്ണി മുകുന്ദനും സിനിമയിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമയുടെ 80% ഷൂട്ടിംഗ് അവസാനിച്ചു. ഇനി ഹൈദരാബാദിൽ ജൂൺ ആദ്യ ആഴ്ച വരെ ചിത്രീകരണം ഉണ്ടാകും. സ്‌പെഷ്യൽ ഇഫക്‌റ്റുകളും സിനിമയിലുണ്ട് എന്ന് നിർമ്മാതാവ് ശിവലെങ്ക കൃഷ്ണ പ്രസാദ് പറയുന്നു.

സംഗീതം: മണിശർമ്മ, സംഭാഷണങ്ങൾ: പുലഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, വരികൾ: ചന്ദ്രബോസ്, രാമജോഗിയ ശാസ്ത്രി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി,ക്യാമറ: എം.സുകുമാർ, കല: അശോക്, ഫൈറ്റ്സ്: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി, പിആർഒ : ആതിര ദിൽജിത്.

story highlights: samantha movie yashoda first glimpse released

Next Story