ഐഎഫ്എഫ്ഐയില്‍ സംസാരിക്കാന്‍ സാമന്തയ്ക്ക് ക്ഷണം, വേദിയില്‍ ആദ്യമായി തെന്നിന്ത്യന്‍ നടി
നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള
9 Nov 2021 11:05 AM GMT
ഫിൽമി റിപ്പോർട്ടർ

ഗോവയില്‍ നടക്കുന്ന ഐഎഫ്എഫ്ഐയില്‍ സംസാരിക്കാന്‍ ക്ഷണം ലഭിച്ച് നടി സാമന്ത അക്കിനേനി. ആദ്യമായിട്ടാണ് ഒരു തെന്നിന്ത്യന്‍ നടിക്ക് ഇത്തരത്തില്‍ ഒരു ക്ഷണം ലഭിക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്രമേള.
ഫിലിം ഫെസ്റ്റവലില്‍ സംസാരിക്കാനാണ് സാമന്തക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഫാമിലി മാന്‍ എന്ന ആമസോണ്‍ സീരിസിലെ പ്രകടനത്തിനു ശേഷമാണ് താരത്തെ ഇത്രയധികം അറിയപ്പെടാന്‍ തുടങ്ങിയത്. ദേശീയ അവാര്‍ഡ് ജേതാവായ മനോജ് ബാജ്പേയിയും ഫെസ്റ്റവലില്‍ പങ്കെടുക്കുന്നുണ്ട്.
അടുത്തിടെയാണ് സാമന്ത നാഗചൈതന്യയുമായുള്ള വിവാഹം ബന്ധം വേര്‍പ്പെടുത്തിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇരുവരും കൂടിയാണ് ഇ്ക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതും.
വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. മനം, അഞ്ചാന്, കത്തി, തെരി, ജനത ഗാരേജ്, മേഴ്സല്, മജിലി, നീതാനെ എന്‍ പൊന്‍വസന്തം, ഓട്ടോനഗര്‍ സൂര്യ, 10 എന്‍ഡ്രതുക്കുള്ള തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലും സാമന്ത നായികയായിട്ടുണ്ട്.
വിഘ്നേശ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രം കാതുവാകുല രണ്ട് കാതല്‍ എന്ന ചിത്രത്തിലാണ് സാമന്തയിപ്പോള്‍ അഭിനയിക്കുന്നത്. നായന്‍താരയും വിജയ് സേതുപതിയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍
- TAGS:
- Samantha Akkineni
- IFFI