Top

റൊമാന്റിക് കോമഡിയുമായി സാമന്തയും വിജയ് ദേവർകൊണ്ടയും; 'ഖുഷി' ഫസ്റ്റ് ലുക്ക്

ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

16 May 2022 9:44 AM GMT
ഫിൽമി റിപ്പോർട്ടർ

റൊമാന്റിക് കോമഡിയുമായി സാമന്തയും വിജയ് ദേവർകൊണ്ടയും; ഖുഷി ഫസ്റ്റ് ലുക്ക്
X

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് കോമഡി ചിത്രം 'ഖുഷി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖുഷി ഡിസംബർ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫസ്റ്റ് ലുക്കിലൂടെ അണിയറപ്രവത്തകർ അറിയിച്ചു.

വിജയ് ദേവരകൊണ്ടയും സാമന്തയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. വളരെ മനോഹരമായ ഒരു ഫീൽ ഗുഡ് പോസ്റ്റർ ആണ് പുറത്തുവന്നത്. ജയറാം, സച്ചിൻ ഖേദാകർ, മുരളി ശർമ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ തിരക്കഥയും ശിവ നിർവാണ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. നവീൻ യേർനേനി, രവിശങ്കർ യളമഞ്ചിലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'ഹൃദയ'ത്തിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഡിഒപി: ജി മുരളി, കല: ഉത്തരകുമാർ, ചന്ദ്രിക, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, ഫൈറ്റ്സ്: പീറ്റർ ഹെയ്ൻ, മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, പിആർഒ: ആതിര ദിൽജിത്.

story highlights: samantha and vijay devarkonda movie khushi first look poster released

Next Story