'ഓരോ സെക്കന്റിലും ആകര്‍ഷിക്കുന്ന പ്രകടനം'; 'പുഷ്പ'യിലെ അല്ലുവിനെക്കുറിച്ച് സാമന്ത
സിനിമയില്‍ ഒരു വീഡിയോ ഗാനത്തില്‍ സാമന്തയും എത്തിയിട്ടുണ്ട്
20 Dec 2021 4:36 AM GMT
ഫിൽമി റിപ്പോർട്ടർ

അല്ലു അര്ജുന് ചിത്രം 'പുഷ്പ'യിലെ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് സാമന്ത. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരത്തിന്റെ പ്രതികരണം. ഓരോ സെക്കന്റിലും ആകര്‍ഷിക്കുന്ന പ്രകടനം. തികച്ചും അതിശയിപ്പിക്കുന്നതും പ്രചോദനം നല്‍കുന്നതും ആണെന്നും സാമന്ത കുറിച്ചു.
സിനിമയില്‍ ഒരു വീഡിയോ ഗാനത്തില്‍ സാമന്തയും എത്തിയിട്ടുണ്ട്. ചിത്രത്തിലെ തന്നെ ഏറ്റവും ഹൈലൈറ്റുകളില്‍ ഒന്നായ ചിത്രത്തിന്റെ വീഡിയോ റിലീസിന് മുമ്പായി പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ ഈ ഗാനത്തിന് അതിശയകരമായ പ്രതികരണമാണ് ലഭിക്കുന്നത്.
അതേസമയം, പുഷ്പ രണ്ട് ദിവസംകൊണ്ട് കളക്ട് ചെയ്തത് 116 കോടി രൂപയാണ്. ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നും മാത്രം ആദ്യ ദിനം 30കോടി ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തെലുങ്ക് ഭാഷയ്ക്ക് പുറമെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. എന്നാല്‍ മലയാളം പതിപ്പിന്റെ പ്രദര്‍ശനം ഇന്നലെയാണ് ആരംഭിച്ചത്. തമിഴ്നാട്ടില്‍ 3.75 കോടിയും ഹിന്ദി പതിപ്പിന് 3 കോടിയും ആദ്യദിനം ലഭിച്ചു.
ചിത്രം പ്രദര്‍ശനത്തിനെത്തി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കള്ളക്കടത്തുകാരന് പുഷ്പരാജ് ആയാണ് അല്ലു അര്ജുന് എത്തിയത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി ഫഹദ് ഫാസില്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വിഷയം കൈകാര്യം ചെയുന്നു. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
- TAGS:
- Samantha
- Allu Arjun
- pushpa