Top

ലൂസിഫർ തെലുങ്ക് റീമേക്ക്; സൽമാൻ എത്തുന്നത് പ്രതിഫലം വാങ്ങാതെ

ചിരഞ്ജീവിയോടുള്ള അടുപ്പം മൂലമാണ് സൽമാൻ സിനിമയുടെ ഭാഗമാകുന്നത്.

17 March 2022 3:19 PM GMT
ഫിൽമി റിപ്പോർട്ടർ

ലൂസിഫർ തെലുങ്ക് റീമേക്ക്; സൽമാൻ എത്തുന്നത് പ്രതിഫലം വാങ്ങാതെ
X

മലയാളത്തിൽ സൂപ്പർഹിറ്റായ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദറിൽ' സൽമാൻ ഖാൻ അഭിനയിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ സിനിമയിൽ താരം പ്രതിഫലം വാങ്ങാതെയാണ് അഭിനയിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിരഞ്ജീവിയോടുള്ള അടുപ്പം മൂലമാണ് സൽമാൻ സിനിമയുടെ ഭാഗമാകുന്നത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

ഗോഡ്ഫാദറിന്റെ നിർമ്മാതാക്കൾ വലിയ ഒരു തുക തന്നെ സൽമാൻ ഖാന് ഓഫർ ചെയ്തു. എന്നാൽ താരം അത് നിരസിക്കുകയായിരുന്നു.പണം നൽകാത്ത പക്ഷം മാത്രമേ താൻ സിനിമയിൽ അഭിനയിക്കുകയുള്ളു എന്ന് സൽമാൻ പറഞ്ഞതായും അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

ലൂസിഫറിൽ പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിലേക്കാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. ലൂസിഫറിലെ കഥാപാത്രത്തിൽ നിന്ന് ചില മാറ്റങ്ങളോടെയാണ് തെലുങ്കിൽ അവതരിപ്പിക്കുക. ഗോഡ്ഫാദറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ ഷാരൂഖ് ഖാൻ നായകനായ 'പത്താനിലും' സൽമാൻ പ്രതിഫലം വാങ്ങാതെ അഭിനയിച്ചിരുന്നു. 50 കോടിയായിരുന്നു സിനിമയ്ക്കായി സൽമാന് ഓഫർ വന്നത്. എന്നാൽ ഷാരൂഖ് ഖാനുമായുള്ള സൗഹൃദം മൂലം താരം ആ പ്രതിഫലം നിരസിക്കുകയായിരുന്നു. സിനിമയിൽ 15 മിനിറ്റ് ദൈർഘ്യമുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

story highlights: salman khan to act in lucifer remake godfather without any remunaration due to the friendship with chiranjeevi

Next Story