Top

സലാറിലെ 'ആദ്യ'; ശ്രുതി ഹാസന് പിറന്നാൾ ആശംസകളുമായി പ്രഭാസും പ്രശാന്ത് നീലും

ആദ്യ എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

28 Jan 2022 6:31 AM GMT
ഫിൽമി റിപ്പോർട്ടർ

സലാറിലെ ആദ്യ; ശ്രുതി ഹാസന് പിറന്നാൾ ആശംസകളുമായി പ്രഭാസും പ്രശാന്ത് നീലും
X

പ്രഭാസിന്റെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. ചിത്രത്തിലെ നായിക ശ്രുതി ഹാസന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രഭാസും പ്രശാന്ത് നീലും.

ശ്രുതിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ടാണ് നടിയ്ക്ക് പിറന്നാൾ ആശംസകൾ ഇരുവരും നേർന്നത്. ആദ്യ എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

കെജിഎഫ് പരമ്പരയ്ക്ക് ശേഷം സംവിധായകന്‍ പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും തമ്മിലുള്ള മൂന്നാമത്തെ ചിത്രമാണിത്. 20% ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ 2022 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. ഈ വര്‍ഷം അവസാനത്തോടെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Next Story