Top

ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് സായ് പല്ലവി; താരം എത്തിയത് പര്‍ദ്ദയില്‍

ഹൈദരാബാദിലെ ശ്രിരാമുലു തീയേറ്ററില്‍ സെക്കന്‍റ് ഷോയ്ക്കാണ് സായ് എത്തിയത്

30 Dec 2021 8:08 AM GMT
ഫിൽമി റിപ്പോർട്ടർ

ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് സായ് പല്ലവി; താരം എത്തിയത് പര്‍ദ്ദയില്‍
X

ഇഷ്ടതാരങ്ങളെ കാണുമ്പോഴുള്ള ആരാധകരുടെ ആവേശം പലപ്പോഴും സെലിബ്രിറ്റികളെ വലക്കാറുണ്ട്. അങ്ങനെയുള്ള അവസ്ഥകളില്‍ നിന്നും രക്ഷപ്പെടാനായി പല മാര്‍ഗങ്ങളും താരങ്ങള്‍ സ്വീകരിക്കാറുണ്ട്. അത്തരത്തില്‍ തന്നെ ആരാധകര്‍ തിരിച്ചറിയാതിരിക്കാന്‍ പര്‍ദ്ദ ധരിച്ചെത്തിയ സായ് പല്ലവിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്.

തന്റെ പുതിയ സിനിമയായ 'ശ്യാം സിന്‍ഹ റോയി' കാണാനാണ് താരം വേഷം മാറി തീയേറ്ററില്‍ എത്തിയത്. ഹൈദരാബാദിലെ ശ്രിരാമുലു തീയേറ്ററില്‍ സെക്കന്‍റ് ഷോയ്ക്കാണ് സായ് എത്തിയത്. പര്‍ദയും ബുര്‍ഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല.

നാനി നായകനായ ശ്യാം സിന്‍ഹ റോയി ഡിസംബര്‍ 24ലാണ് റിലീസ് ചെയ്തത്. സായ് പല്ലവിക്കൊപ്പം മലയാളി താരം മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാള ചിത്രം പ്രേമത്തിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. രാഹുല്‍ രവീന്ദ്രന്‍, അഭിനവ് ഗോതമം, ലീല സാസംണ്‍ മനീഷ് വാദ്വ ബരുണ്‍ ചന്ദ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.


Next Story