Top

ഈ ചോദ്യമാണ് അണ്‍കംഫര്‍ട്ടബിള്‍; ചുംബന രംഗത്തെക്കുറിച്ച് ചോദിച്ച അവതാരകയോട് സായ് പല്ലവി

പുതിയ ചിത്രമായ 'ശ്യാം സിന്‍ഹ റെഡ്ഡി'യുടെ പ്രമോഷന്റെ ഭാഗമായെത്തിയപ്പോള്‍ ചിത്രത്തില്‍ നാനിയും കൃതിയും തമ്മിലുള്ള ചുംബന രംഗങ്ങളെക്കുറിച്ചാണ് അവതാരക ചോദിച്ചത്

21 Dec 2021 9:18 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ ചോദ്യമാണ് അണ്‍കംഫര്‍ട്ടബിള്‍; ചുംബന രംഗത്തെക്കുറിച്ച് ചോദിച്ച അവതാരകയോട് സായ് പല്ലവി
X

മലയാളികള്‍ക്ക് ഏറെ പരിചിതയായ തെന്നിന്ത്യന്‍ താരമാണ് സായി പല്ലവി. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം അവതാരകക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തന്റെ പുതിയ ചിത്രമായ 'ശ്യാം സിന്‍ഹ റെഡ്ഡി'യുടെ പ്രമോഷന്റെ ഭാഗമായെത്തിയപ്പോള്‍ ചിത്രത്തില്‍ നാനിയും കൃതിയും തമ്മിലുള്ള ചുംബന രംഗങ്ങളെക്കുറിച്ചാണ് അവതാരക ചോദിച്ചത്.

ആ രംഗത്തില്‍ കൂടെ അഭിനയിക്കാന്‍ സായി പല്ലവി, കൃതി ഇവരില്‍ ആരായിരുന്നു കംഫര്‍ട്ടബിള്‍ ആരാണ് അണ്‍കംഫര്‍ട്ടബിള്‍ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ചോദ്യം നാനിയോടായിരുന്നെങ്കിലും സായി പല്ലവി ഇടപെടുകയായിരുന്നു. എനിക്ക് തോന്നുന്നു ഈ ചോദ്യമാണ് അണ്‍കംഫര്‍ട്ടബിള്‍. ആ സീനിനെക്കുറിച്ച് സംസാരിച്ച് ഇരുവരും കംഫര്‍ട്ടബിള്‍ ആയതിന് ശേഷമാണ് ആ രംഗം അവതരിപ്പിക്കുന്നത്. ആ കഥയുടെ അനിവാര്യതക്ക് വേണ്ടിയാണത്. ഉറപ്പായും അതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ അണ്‍കംഫര്‍ട്ടബിള്‍ ആകുമെന്ന് സായ് പറഞ്ഞു.

സിനിമയില്‍ മറ്റ് റൊമാന്റിക് സീനുകളുണ്ടോ എന്ന അവതാരകയുടെ അടുത്ത ചോദ്യത്തിനും സായ് തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത്തരം ചോദ്യങ്ങളുടെ അനിവാര്യതയില്ലെന്നാണ് താരം പറഞ്ഞത്. എന്നാല്‍ നാനി ആ ചോദ്യത്തിന് മറുപടി നല്‍കി. കഥക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായാല്‍ പിന്നെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ല. പ്രൊഫഷണല്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ സീന്‍ മികച്ചതാക്കാനാണ് ശ്രമിക്കുന്നതെന്നും നാനി വ്യക്തമാക്കി.

അഭിമുഖത്തില്‍ സായ്ക്കും നാനിക്കും ഒപ്പം കൃതി ഷെട്ടിയും ഉണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ അടുത്തിടെയാണ് റിലീസ് ചെയ്തത്. ട്രെയ്‌ലറില്‍ കൃതിയും നാനിയും ചുംബിക്കുന്ന രംഗങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് അഭുഖത്തില്‍ അവതാരകയുടെ ചോദ്യവും സായ്‌യുടെ മറുപടിയും.

Next Story