Top

സായ് പല്ലവിയുടെ 'ഗാർഗി' ഫസ്റ്റ് ലുക്ക്; നിർമ്മാണം ഐശ്വര്യ ലക്ഷ്മി

ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

9 May 2022 10:10 AM GMT
ഫിൽമി റിപ്പോർട്ടർ

സായ് പല്ലവിയുടെ ഗാർഗി ഫസ്റ്റ് ലുക്ക്; നിർമ്മാണം ഐശ്വര്യ ലക്ഷ്മി
X

സായ് പല്ലവി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ഗാർഗി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ മേക്കിങ് ഗ്ലിംപ്സും ഒപ്പം പുറത്തുവിട്ടിട്ടുണ്ട്. സായ് പല്ലവിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. നടി ഐശ്വര്യ ലക്ഷ്മിയാണ് ഗാർഗിയുടെ നിർമ്മാണം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, കന്നഡ, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഡബ്ബ് ചെയ്തിരിക്കുന്നത് സായ് പല്ലവി തന്നെയാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഐശ്വര്യ ലക്ഷ്മിക്കൊപ്പം രവിചന്ദ്രൻ രാമചന്ദ്രൻ, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവരും ചേർന്നാണ് ഗാർഗിയുടെ നിർമ്മാണം.

നാനി നായകനായെത്തിയ ശ്യാം സിം​ഘ റോയിയാണ് സായി പല്ലവിയുടേതായി അവസാനം പുറത്തിങ്ങിയ ചിത്രം. ചിത്രത്തിൽ മൈത്രി എന്ന ദേവദാസിയെയാണ് സായ് അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ വാർദ്ധക്യകാലം അവതരിപ്പിക്കാനായി മണിക്കൂറുകളോളം മേക്കപ്പ് ചെയ്യുന്ന സായ് പല്ലവിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

റാണാ ദഗുബാട്ടി നായകനാകുന്ന വിരാട പർവമാണ് ഇനി റിലീസ് ചെയ്യാനുള്ള സായ് പല്ലവിയുടെ ചിത്രം. വേണു ഉദുഗുല സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ഒന്നിന് റിലീസ് ചെയ്യും.

Story Highlights; Sai pallavi movie Gargi first look poster

Next Story